കുഞ്ഞോര്‍മ്മകളില്‍ അത് ഭയത്തിന്റെ ആദ്യ പാഠമായി. അവസാനത്തെയും. പിന്നെ ഒരിക്കലും ഞാന്‍ അമ്മിഞ്ഞയ്ക്ക് കലമ്പിയില്ല. “പാറ്റയുണ്ട് …”
പിന്നെപ്പിന്നെ, വളര്‍ച്ചയുടെ വിരസതയിലെല്ലാം പാറ്റകളുടെ “റാപിംങ്ങ്” എന്റെ ആത്മാര്‍ഥമായ നിലവിളികളില്‍ കലാശിച്ചു. ഏത് പാതിരായ്ക്കും, പേടിയേതുമില്ലാതെ ആവേശത്തോടെ ഡ്രാക്കുളക്കഥകള്‍ കേള്‍ക്കുന്ന എന്നെ, പക്ഷെ നട്ടുച്ചക്ക് ക്ലാസ്സ്മുറിയില്‍ പ്രത്യക്ഷപ്പെട്ട പാറ്റയ്ക്ക് ദയനീയമായി നിലവിളിപ്പിക്കുവാനായി. അതില്‍ നാണക്കേടോന്നുമില്ല. കൂടെക്കൂടെ അതൊരു നേര്‍ച്ച പോലെ വന്ന് “ചിലപ്പോള്‍ കുളിമുറിയില്‍, മറ്റു ചിലപ്പോള്‍ കിടക്കവിരിയില്‍, ഇനിയും ചിലപ്പോള്‍ പുസ്തകങ്ങള്‍ക്കിടയില്‍ ” എന്നെ അലറിക്കരയിപ്പിച്ചിട്ട്, ഒന്നുമറിയാത്തത് പോലെ ഇരുട്ടിലേക്ക് “റാംപ്” ചെയ്തു. ഇതായിരുന്നു ഞങ്ങള്‍ തമ്മിലുള്ള ബന്ധം; നിശ്ശബ്ദ ഉടമ്പടി എന്നെ ആഴ്ചയില്‍ ഒരിക്കലെങ്കിലും ഭയപ്പെടുത്തിക്കൊള്ളാമെന്ന്!.
കഥ: കൃഷ്‌ണേന്ദു
ചിത്രീകരണം: വിഷ്ണു രാം
“ഇനിയാക്കുട്ടിക്ക് നിന്റെ പാല് കൊടുക്കേണ്ട.. വയസ്സ് രണ്ടായില്ലേ അതിന്?” അമ്മയോട് ഡോക്ടറപ്പച്ചി പറഞ്ഞതെന്താണെന്ന് എനിക്കന്ന് മനസിലായില്ല. കുഞ്ഞിപ്പല്ലുകള്‍ കുരുത്തുവരുന്നതിന്റെ അഹങ്കാരമെന്നോണം ഞാനവരെ നോക്കി ചിരിച്ചു കാണും. “ഇനിയതിനെ ഇങ്ങനെ പാലൂട്ടിയാ നിനക്കും കേടാ ആ കുട്ടിക്കും കേടാ.”
പക്ഷെ അമ്മിഞ്ഞയ്ക്ക് കലമ്പിയ എന്നെ അമ്മ മാറ്റി നിര്‍ത്തിയപ്പോള്‍ കരഞ്ഞു നിലവിളിച്ചു ഞാന്‍. അപ്പച്ചി എന്നെ മാറ്റി നിര്‍ത്തി ശകാരിച്ചു “ഇനി നിനക്ക് അമ്മിഞ്ഞ തരില്ല. വല്ല്യ കുട്ടിയാ നീയ്.”
ഞാന്‍ വഴിക്കില്ലാതെ മാറി നിന്നു. അപ്പച്ചിയാ അപ്പൊ പാര!! ഞാന്‍ ഒന്നും അറിയാത്ത ഭാവത്തില്‍ അവരുടെ സാരിത്തുമ്പില്‍ പിടിച്ച് . . പതിയെ. . പതിയെ. . ഓരോറ്റക്കീര്‍ !! കിര്‍ര്‍ര്‍. . ദാ കിടക്കുന്നു അപ്പച്ചീടെ ഓമനസാരി കിര്‍ര്‍ര്‍ !!
“രണ്ടു വയസ്സ്‌കാരീടെ ദേഷ്യേ!! ഞാന്‍ പറഞ്ഞില്ലേ, ഇതിനീം വഷളാകും.” സാരി കീറിയ ദേഷ്യത്തില്‍ അപ്പച്ചിയെനിക്കിട്ട് രണ്ടു പൊട്ടിച്ചില്ലാന്നെയുള്ളു. അമ്മ പക്ഷെ അതിനൂടെ തന്നു.
കുഞ്ഞിക്കൊഞ്ചലുകള്‍ക്ക് മുന്‍പില്‍ അമ്മക്ക് പക്ഷെ എത്ര നേരം അപ്പച്ചി സിദ്ധാന്തങ്ങള്‍ പ്രാവര്‍ത്തികമാക്കാനാവും? ഞാന്‍ വിജയകരമായി പാലുകുടി തുടര്‍ന്ന്. ചെന്ന്യായമൊന്നും എനിക്കൊരു വിഷയമല്ലെന്ന് കണ്ട് അമ്മ സങ്കടപ്പെട്ടു “ഇതിനെ ഇനി എന്താ ചെയ്യ്‌ന്നെ?”
മുത്തശ്ശിയാണ് പണിപറ്റിച്ചത്; ഭിത്തിയിലൂടെ “റാപിംങ്ങ്” നടത്തുകയായിരുന്ന പാറ്റായെ കൈപ്പിടിയിലൊതുക്കി മുത്തശ്ശി ഒരാംഗ്യം “ദാ, ആ പാറ്റയെ നിന്റെമ്മേടമ്മിഞ്ഞേലിട്ട്.”
കുഞ്ഞോര്‍മ്മകളില്‍ അത് ഭയത്തിന്റെ ആദ്യ പാഠമായി. അവസാനത്തെയും. പിന്നെ ഒരിക്കലും ഞാന്‍ അമ്മിഞ്ഞയ്ക്ക് കലമ്പിയില്ല. “പാറ്റയുണ്ട് …”
പിന്നെപ്പിന്നെ, വളര്‍ച്ചയുടെ വിരസതയിലെല്ലാം പാറ്റകളുടെ “റാപിംങ്ങ്” എന്റെ ആത്മാര്‍ഥമായ നിലവിളികളില്‍ കലാശിച്ചു. ഏത് പാതിരായ്ക്കും, പേടിയേതുമില്ലാതെ ആവേശത്തോടെ ഡ്രാക്കുളക്കഥകള്‍ കേള്‍ക്കുന്ന എന്നെ, പക്ഷെ നട്ടുച്ചക്ക് ക്ലാസ്സ്മുറിയില്‍ പ്രത്യക്ഷപ്പെട്ട പാറ്റയ്ക്ക് ദയനീയമായി നിലവിളിപ്പിക്കുവാനായി. അതില്‍ നാണക്കേടോന്നുമില്ല. കൂടെക്കൂടെ അതൊരു നേര്‍ച്ച പോലെ വന്ന് “ചിലപ്പോള്‍ കുളിമുറിയില്‍, മറ്റു ചിലപ്പോള്‍ കിടക്കവിരിയില്‍, ഇനിയും ചിലപ്പോള്‍ പുസ്തകങ്ങള്‍ക്കിടയില്‍ ” എന്നെ അലറിക്കരയിപ്പിച്ചിട്ട്, ഒന്നുമറിയാത്തത് പോലെ ഇരുട്ടിലേക്ക് “റാംപ്” ചെയ്തു. ഇതായിരുന്നു ഞങ്ങള്‍ തമ്മിലുള്ള ബന്ധം; നിശ്ശബ്ദ ഉടമ്പടി എന്നെ ആഴ്ചയില്‍ ഒരിക്കലെങ്കിലും ഭയപ്പെടുത്തിക്കൊള്ളാമെന്ന്!.
ആദ്യത്തെ പാറ്റാഭയത്തില്‍ നിന്നും ഞാന്‍ പതിനഞ്ചു വര്‍ഷത്തെ യാത്ര ചെയ്തു. കണ്ണ് തുറന്നും സ്വപ്നം കാണാന്‍ പഠിപ്പിച്ച “പ്ലസ് ടു” കാലത്തോളം നീണ്ട യാത്ര! കളംകളം യൂനിഫോമിന്റെയും രണ്ടായ് പിന്നിയിട്ട തലമുടിയുടെയും, വരച്ചു തീര്‍ക്കേണ്ട റെക്കോഡുകളുടെയും, പിച്ചിപ്പറിക്കേണ്ട പൂക്കളുടെയും, എതെന്ന് പിടിതരാതെ കൊഞ്ഞനം കുത്തുന്ന കെമിക്കല്‍ സോള്‍ട്ടുകളുടെയും, തല്ലിപ്പൊളിച്ച് ജനാല വഴി പുറത്തേക്കെറിയാന്‍ തോന്നുന്ന റെസണെന്‍സ് ട്യുബുകളുടെയും ഒരുതരം അസുഖകരമായ സുഖമുള്ള ഒരു “വണ്ടര്‍ലാന്റ് ” തന്നെയായിരുന്നു പ്ലസ് ടു.
“അടുത്ത ബുധനാഴ്ച്ച നമ്മള്‍ പാറ്റയെ ഡിസെക്റ്റ് ചെയ്യും” എന്ന്, വളരെ നിസംഗനായി സുവോളജി അദ്ധ്യാപകന്‍ പറഞ്ഞപ്പോള്‍, എന്തോ പൊട്ടത്തരം പറഞ്ഞ് ചിരിക്കുകയായിരുന്ന എന്റെ സന്തോഷത്തിന്റെ പൊടിപടലമെല്ലാം ഏതോ വാക്ക്യും ക്ലീനര്‍ വലിച്ചെടുത്ത പോലെയൊരു മരവിപ്പ്! പിന്നെ പ്രാക്ടിക്കല്‍ ലാബുകളില്‍ എന്നെ കാണാതായി.
പക്ഷെ, ട്യുഷന്‍ സെന്റെറില്‍ ഞാന്‍ പിടിക്കപ്പെട്ടു. മെമോയും നോട്ടീസും ഒന്നുമില്ലാതെ, ട്യുഷന്‍ സെന്റെറിലെ സുവോളജി റ്റീച്ചര്‍ ഞങ്ങളെയെല്ലാം ചുറ്റിനും കൂട്ടിനിര്‍ത്തി, ഒരു ശവസംസ്‌കാരം നടത്തുന്ന ഗൗരവത്തോടെ പാറ്റയുടെ ചിറകുകളും, എന്നെ ഭയപ്പെടുത്താറുള്ള “റാപിംങ്ങ്” നടത്തുന്ന കാലുകളും, കൊമ്പുകളും.. അങ്ങനോരോന്നോരോന്നും അടര്‍ത്തിമാറ്റിയപ്പോള്‍, സ്‌കൂളിലെ പോലെ രക്ഷപ്പെടനായില്ല പക്ഷെ.
“തലവേദനയാണ് സര്‍.. വയറുവേദനയാണ് സര്‍.. അമ്മുമ്മ മരിച്ചു പോയി സര്‍.. ഇന്ന് നേരുത്തേ ചെല്ലണമെന്ന് അച്ഛന്‍ പറഞ്ഞു സര്‍..”എന്നോരോ നുണകള്‍ കാലാകാലങ്ങളില്‍ യാതൊരു മുട്ടുമില്ലാതെ എന്റെ നാവിന്‍ തുമ്പില്‍ വന്നു കൊണ്ടേയിരുന്നു. പാറ്റയെ, സ്‌കൂളിലെ സര്‍ ഡിസെക്റ്റ് ചെയ്യുന്നത് ഒരിക്കല്‍പ്പോലും കാണാതെ, ഞാന്‍ വളരെ സന്തോഷത്തോടെ ജീവിച്ചു. അടുത്ത് വരുന്ന ബോര്‍ഡ് എക്‌സാംസിനെ നോക്കി ഞാന്‍ കൊഞ്ഞനം കാട്ടി; കെമിക്കല്‍ സോള്‍ട്ട്‌സ് എന്നോടെന്ന പോലെ!!
പക്ഷെ, ട്യുഷന്‍ സെന്റെറില്‍ ഞാന്‍ പിടിക്കപ്പെട്ടു. മെമോയും നോട്ടീസും ഒന്നുമില്ലാതെ, ട്യുഷന്‍ സെന്റെറിലെ സുവോളജി റ്റീച്ചര്‍ ഞങ്ങളെയെല്ലാം ചുറ്റിനും കൂട്ടിനിര്‍ത്തി, ഒരു ശവസംസ്‌കാരം നടത്തുന്ന ഗൗരവത്തോടെ പാറ്റയുടെ ചിറകുകളും, എന്നെ ഭയപ്പെടുത്താറുള്ള “റാപിംങ്ങ്” നടത്തുന്ന കാലുകളും, കൊമ്പുകളും.. അങ്ങനോരോന്നോരോന്നും അടര്‍ത്തിമാറ്റിയപ്പോള്‍, സ്‌കൂളിലെ പോലെ രക്ഷപ്പെടനായില്ല പക്ഷെ.
മുന്‍ നിരയില്‍ തന്നെ പെട്ടുപോയി. കണ്ണടച്ച് പിടിക്കാനാവില്ല. കൂട്ടുകാര്‍ കളിയാക്കും. സര്‍ വഴക്ക് പറയും. ഞാന്‍ ഒക്കെയും നിസ്സഹായയായി നോക്കിനിന്നു… മൊട്ടുസൂചിയുടെ സ്‌നേഹമില്ലായ്മയിലേക്ക് നേര്‍ത്തയൊരു പിടപ്പായി അത് കീഴടങ്ങുന്നത്.. അതിനും മുന്‍പ് സോപ്പ് വെള്ളത്തില്‍, അതിന്റെ ജീവന്‍ തിരികെ പിടിക്കാനുള്ള അവസാനത്തെ റാപിംങ്ങ്… അങ്ങനെ എല്ലാം..
എന്നെ ഭയപ്പെടുത്താറുള്ള കാപ്പിപ്പൊടി നിറമുള്ള ചിറകുകള്‍ക്കുള്ളില്‍ എത്ര നിരാലംബമായ ഒരു കണ്‍സ്ട്രക്ഷനാണ് പാറ്റയ്ക്കുള്ളതെന്ന തോന്നല്‍ എന്നെ കൂടുതല്‍ അസ്വസ്ഥയാക്കി. ഡിസെക്ഷന്‍ ടേബിളില്‍ നിന്ന് ഞങ്ങള്‍ പലവഴിക്ക് പിരിഞ്ഞപ്പോള്‍, പാറ്റയുടെ പേരില്‍ കുട്ടികളോരോ തമാശ പറയുന്നത് കേട്ടു. എനിക്ക് പക്ഷെ കരച്ചില് വന്നു. ഞാന്‍ മറ്റുള്ളവരെ അമ്പരപ്പിച്ചുകൊണ്ട് കരഞ്ഞു. കണ്ണുനീര്‍ മറയുടെ അവ്യക്തതയിലൂടെ ഞാന്‍ ഏതോ “മോണോകോട്ടി”ന്റെ “സെക്ഷന്‍” എടുക്കാന്‍ നോക്കി. പുതിയ ബ്ലേഡിന്റെ ആദ്യത്തെ ഉത്സാഹം മോണോകോട്ട് സ്‌റ്റെമ്മിനെ ഉപേക്ഷിച്ച് എന്റെ വിരലുകളില്‍ ആഴമേറിയ മുറിവുകളുണ്ടാക്കി; ഒരു പക്ഷെ ഞാന്‍ മനപ്പൂര്‍വം. എന്നിട്ടതിന്റെ പേരില്‍ കരഞ്ഞു. എല്ലാരും കളിയാക്കി: “നിനക്ക് പ്രാന്താണ്.. പിന്നേ.. പാറ്റ നിന്റെ ചിറ്റപ്പന്റെ മോനല്ലേ, അതിനെ ഡിസെക്ക്റ്റ് ചെയ്യുന്നത് കാണുമ്പോള്‍ ഇങ്ങനെ നെഞ്ചത്തടിച്ചു കരയാന്‍!”
മോണോകോട്ടിനു പകരം സെക്ഷനെടുക്കപ്പെട്ട വിരലുകളില്‍ മരുന്ന്! വെച്ചു തരുമ്പോള്‍ പക്ഷെ കൂട്ടുകാരന്‍ മാത്രം അന്വേഷിച്ചു..
“എന്തേ.. എന്തിനാ നീ കരഞ്ഞേ?”
ഞാന്‍ ഒന്നും മിണ്ടിയില്ല.
“പാറ്റയെ കൊന്നത് സങ്കടമായോ?”
“ഇല്ല”
“പിന്നെ?”
“എനിക്കതിനെ പേടിയാ. അമ്മയാണെ പേടിയാ.. ഞാനതിനെ തൊടില്ല.. ധൈര്യത്തോടെ നോക്കുക കൂടിയില്ല..”
ഇത്രയും പറഞ്ഞ് കഴിഞ്ഞപ്പോഴേക്കും എന്റെ കയ്യിലെ കര്‍ചീഫ് ഞാന്‍ പല പല കഷ്ണങ്ങളായി പിചിക്കീറുകയായിരുന്നു. അപ്പച്ചിയുടെ സാരി അതിന്റെ ഊടും പാവും പിരിച്ച്, എന്റെ ഹൃദയത്തിന്റെ ഭിത്തികളിലെവിടെയോ കുരുങ്ങിക്കിടക്കുന്നുണ്ടായിരുന്നോ ഇത്ര നാളും?!!
“കഴുത! അതിന് കര്‍ചീഫെന്തിനാ കീറുന്നെ? പാറ്റയോടുള്ള പേടി നമുക്ക് പതിയെ മാറ്റാം. കണ്ണുമടച്ച് കിട്ടുന്ന പതിനഞ്ച് മാര്‍ക്കാ. അത് കളയാന്‍ പറ്റുവോ?”
കരഞ്ഞു പിഴിഞ്ഞ് വീര്‍ത്തുകെട്ടിയ മുഖവുമായി ഞാന്‍ പോകാന്‍ തുടങ്ങുമ്പോള്‍ അവന്‍ തിരികെ വിളിച്ചു:
“നക്ഷത്രമേതാന്നാ പറഞ്ഞെ?”
“എന്തേ?”
“ഒന്നുമില്ല.. നക്ഷത്രമേതാ?”
ഞാനെന്റെ നക്ഷത്രം പറഞ്ഞു.
പിറ്റേന്നൊരു ഞായറാഴ്ച്ച. ബോര്‍ഡ് എക്‌സാം ഏറ്റവുമടുത്ത് നിന്ന്, ഞങ്ങളെയൊക്കെ അതിന്റെ വഴുവഴുപ്പന്‍ വിരലുകള്‍ കൊണ്ട് എത്തിപ്പിടിക്കാന്‍ തുടങ്ങിയിരുന്നു. ഞായറാഴൊ്ച്ച മുഴുവന്‍ ഡിസക്ഷനാണ്. പാറ്റയെ നോക്കുവാന്‍ പോലും ധൈര്യമില്ലാതെ ഞാനും ഒരു ഡിസക്ഷന്‍ ടേബിളിന്റെ മുന്നിലിരുന്നു. പ്രിയപ്പെട്ടവരാരോ മരിച്ചുപോയെന്ന പോലെ കണ്ണുനീര്‍ പൊഴിച്ചു. കൂട്ടുകാരന്‍ താമസിച്ചാണ് വന്നത്. എല്ലാവരും തമാശകള്‍ക്കിടയില്‍ നിസ്സാരമായി പാറ്റയെ കീറിമുറിക്കുന്നു. ഞാന്‍ മാത്രം..
വന്നപാടെ, അവനോടു സര്‍ പറയുന്നത് കേട്ടു: “എനിക്ക് വയ്യ അതിനെക്കൊണ്ട്. എത്ര പറഞ്ഞിട്ടും കേള്‍ക്കുന്നില്ല. നിന്റെ കൂട്ടുകാരിയല്ലേ? നീ തന്നെ എന്താന്ന് വെച്ചാ ചെയ്യ്. ഈ നിസ്സാര കാര്യത്തിന്റെ പേരില്‍ മാര്‍ക്ക് കളയെണ്ടാന്ന്! പറയ് അതിനോട്.”
അവന്‍, അന്ധവിശ്വാസത്തിന്റെ പലനിറപ്പൊടികള്‍ വീണ കുറെ ചരടുകള്‍ പോക്കെറ്റില്‍ നിന്ന് പുറത്തെടുത്തു: “ഇത് സുബ്രഹ്മണ്യ ക്ഷേത്രത്തിലേത്.. ഇത് ഹനുമാന്‍ കോവിലിലേത്.. ഇത് കൃഷ്ണന്റെമ്പലത്തിലേത്.. ഇത്..
ഒക്കെ നിന്റെ നാളും പേരും പറഞ്ഞു ജപിപ്പിച്ചതാ..” എന്റെ കയ്യില്‍ അതൊക്കെ കുരുക്കിക്കെട്ടിട്ടുകൊണ്ട് അവനൊരു ത്രികാല ജ്ഞാനിയെ പോലെ സംസാരിച്ചു. “ഇനി നിനക്കൊരു പേടിയുമുണ്ടാകില്ല.. വാ.. നമുക്ക് പാറ്റയെ ഡിസക്റ്റ് ചെയ്യാം.”
അവന്‍ പറഞ്ഞതൊക്കെ ഞാന്‍ വിശ്വസിച്ചു. ശെരിയാണ്.. അപൂര്‍വ ശക്തിയുള്ള ചരടുകളാവും. ഇനി ഞാന്‍ എന്തിനാ ഭയക്കുന്നെ? പോരെങ്കില്‍ കൂട്ടുകാരനില്ലേ കൂടെ?
പക്ഷെ രണ്ടു വയസ്സുകാരി വാശിക്കാരിക്കുട്ടി എന്നിലപ്പോഴും സുഖമായി ജീവിക്കുകയായിരുന്നു. ആ ഓര്‍മ്മ എന്നെ വീണ്ടും കരയിച്ചു. ഞാന്‍ കണ്ണടച്ച് പിടിച്ചു. എന്റെ കയ്യിലെ കത്രിക, അവന്‍ പറഞ്ഞ വഴിയൊക്കെ വായും പിളര്‍ന്ന് നടന്നു. അടച്ചു പിടിച്ച കണ്ണുകള്‍ക്കിപ്പുറം ചങ്ങാത്തം എന്റെ കാഴ്ചയായി. ആരും കേള്‍ക്കാതെ ഞാന്‍ അവനോടു കരഞ്ഞു പറഞ്ഞു: “ഥിയറി പാര്‍ട്ടില്‍ ഞാന്‍ അഡ്ജസ്റ്റ് ചെയ്‌തോളാം. ഈ പതിനഞ്ച് മാര്‍ക്ക് നമുക്ക് വേണ്ട. ഇതെന്നെക്കൊണ്ട് പറ്റില്ല.. I swear .. ”
“അത് ഞാനല്ലേ തീരുമാനിക്കുന്നത്” എന്ന് നേര്‍ത്തു പോയ ഒരു മറുപടി.
എന്റെ കത്രിക കൊന്നു കൊലവിളിക്കുന്ന പാറ്റകളുടെ എണ്ണം ഏറിയേറി വന്നു.. ഒന്ന്.. രണ്ട്.. അഞ്ച്..
എങ്ങലടിച്ച് കരഞ്ഞു കൊണ്ട്, കണ്ണുനീര്‍ മറയിലൂടെ ഞാന്‍, അതിനെയൊക്കെ ഡിസക്ക്റ്റ് ചെയ്തുകൊണ്ടിരുന്നു.
പിന്നെ എപ്പോഴോ ഞാന്‍ കരയാന്‍ മറന്നു പോയി. അവന്‍ പറഞ്ഞ തമാശയെന്തോ കേട്ട് ഒരിക്കല്‍ ചിരിക്കുകയും ചെയ്തു. മാല്‍ഫീജ്യന്‍ ട്യൂബ്യുള്‍സ് പൊട്ടിപ്പോകാതെ മാറ്റിനിര്‍ത്താനും എനിക്കിപ്പോള്‍ അറിയാം. സര്‍ ഞങ്ങളെ നോക്കി വെറുതെ ചിരിച്ചു.
പരീക്ഷയുടെ തലേന്ന് ഞങ്ങളൊരിക്കല്‍ കൂടി ഡിസക്ഷന്‍ നടത്തി. ഞാന്‍ വര്‍ത്താനം പറഞ്ഞുകൊണ്ട്, ഒരിക്കലെന്നെ ഭയപ്പെടുത്തിയ ആ ജീവിയുടെ അപനിര്‍മ്മാണ പ്രക്രിയയില്‍ ഒരുതരം വൃത്തികെട്ട സന്തോഷത്തോടെ പങ്കുകൊണ്ടു. കൂട്ടുകാരന്‍ ഒപ്പമുണ്ടായിരുന്നു.
“അപ്പൊ, ഇനി നാളെ ഭംഗിയായെല്ലം ചെയ്‌തോളുമേ?”
“അത്. . നീ കൂടെയുണ്ടെങ്കില്‍ ഞാന്‍ ചെയ്യും. അല്ലാതെനിക്കെന്നെ വിശ്വാസമില്ല.”
“കഴുതേ.. ഞാനെങ്ങനെയാ നിങ്ങള്‍ടെ പ്രാക്ടിക്കല്‍ എക്‌സാമില്‍ കടന്നുകൂടുകാ?” എന്നും ചോദിച്ച് അവനെണീറ്റ് പോയി. പക്ഷെ ഞാന്‍ പതിയെ പിറുപിറുത്തുകൊണ്ടിരുന്നു, “നീയില്ലാതെ ഞാന്‍ പ്രോപര്‍ ആയി ചെയ്‌തേക്കില്ല. .”
അത് എന്റെ മനസിന്റെ തോന്നലാണെന്ന്! എന്നിട്ടും ഞാന്‍ വിശ്വസിക്കാന്‍ ശ്രമിച്ചു . പക്ഷെ പിറ്റേന്ന് വാര്‍ഷിക പരീക്ഷയുടെ സുവോളജി പ്രാക്ടിക്കല്‍ ലാബില്‍, കുറെയധികം മോട്ടുസൂചികളുടെ സ്‌നേഹമില്ലായ്മയില്‍ ഒരു തുറന്ന പുസ്തകം പോലെ കിടന്ന പാറ്റയിന്മേല്‍ എന്റെ കണ്ണുനീര്‍ മറ ഒരിക്കല്‍ക്കൂടി വന്നെത്തി. വിറയ്ക്കുന്ന വിരലുകള്‍ക്കിടയില്‍ അമര്‍ന്നുപോയ കത്രിക ലക്ഷ്യമില്ലാതെ, പാറ്റയുടെ കന്‍സ്ട്രക്ഷന്‍സിലൂടെ സഞ്ചരിച്ചു. കിര്‍ര്‍ര്‍… അപ്പച്ചിയുടെ സാരി കീറിയ ശബ്ദം ഒരിടിമുഴക്കം പോലെ എന്റെ ഓര്‍മ്മകളില്‍ എണീറ്റ് നിന്നു.
പരീക്ഷ കഴിഞ്ഞിട്ടും റിസല്‍റ്റ് വന്നിട്ടും കുറെ കാലം ഞാനാ ചരടൊന്നും അഴിച്ചു മാറ്റിയില്ല. കാരണം പാറ്റയിപ്പോഴും അതിന്റെ റാപിംങ്ങ് തുടരുന്നു. ചരടുകളില്‍ കുഞ്ഞുറക്കത്തിലായിരുന്ന അന്ധവിശ്വാസങ്ങള്‍ക്ക് ആയില്ലെങ്കിലും, ഭംഗിയുള്ള ആ ചങ്ങാത്തത്തില്‍ എനിക്കുള്ള വിശ്വാസത്തിനായി പാറ്റയെ കാണുമ്പോളുയരുന്ന എന്റെ നിലവിളികള്‍ക്ക് മേലെ കൈകള്‍ ചേര്‍ത്ത് പിടിക്കാന്‍.. നിലവിളിയുടെ “്ീഹൗാല” അല്പമെങ്കിലും ആ പൊത്തിപ്പിടിക്കലില്‍ ഒതുക്കാന്‍.. പഴയ രണ്ടു വയസ്സുകാരിക്കുട്ടിയില്‍ നിന്നു ഞാനൊരുപാട് ദൂരം യാത്ര ചെയ്‌തെന്ന് എന്നെ കൂടെക്കൂടെ ഓര്‍മ്മിപ്പിക്കാന്‍.
“What the hell are you doing?”: പിറകില്‍ നിന്നും സുവോളജി സറിന്റെ, അങ്ങേയറ്റത്തെ ദേഷ്യം കലര്‍ന്ന ശബ്ദം.
“സര്‍.. അത്.. ഞാന്‍.. വെരോരെണ്ണത്തിനെ തരുവോ? ഞാന്‍ ചെയ്‌തോളാം.”
“എന്തിനാ ഒന്നാക്ക്‌ന്നെ? ഒരേഴെട്ടെണ്ണത്തിനെ തരാം. സൌകര്യം പോലെ ചെയ്ത് പഠിച്ചിട്ട് ഫൈനല്‍ ഡിസക്ഷന്‍ നടത്തിയാ മതി.”
അപ്പോഴേക്കും വാല്യുവേഷനു വന്ന ടീച്ചര്‍ ഞങ്ങള്‍ക്കരികിലെക്ക് വന്നു. സര്‍ വേഗം വിഷയം മാറ്റി ആ ടീച്ചറിനോട് സംസാരിച്ചു. “Things are not like this at unaided schools, you know.. ” എന്നൊക്കെ സംസാരിച്ചുകൊണ്ട് എന്റെ അരികില്‍ നിന്നും ആ ടീച്ചറിനെ മാറ്റി. രണ്ടു മൂന്നു മിനിറ്റിനുള്ളില്‍ സര്‍ വീണ്ടും എന്റെ അടുത്തെത്തി “തന്നെയൊക്കെ എന്താ ചെയ്യണ്ടെന്നാ!!”
അടുത്ത ടേബിളില്‍ എന്റെ കൂട്ടുകാരി ഡിസെക്ഷനൊക്കെ കഴിഞ്ഞ്, അതിന്റെ വാല്യുവേഷനും കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു. സര്‍ അല്പം ചമ്മലോടെ ആ കുട്ടീടെയടുത്ത് ചെന്ന് രഹസ്യം പറഞ്ഞു: “താന്‍ ഡിസെക്റ്റ് ചെയ്തത് ആ കുട്ടീടെ ടേബിളിലെക്കൊന്ന്! വെച്ച് കൊടുക്ക്വോ? She is a bit nervous I guess.. ഇത്രേം മാര്‍ക്ക് പോവാന്ന് വെച്ചാ അത് കഷ്ടമല്ലേ? So if you don”t mind.. ”
ആ കുട്ടി വേഗം അതിന്റെ പാറ്റയെ എനിക്ക് തന്നു. ഇനി അതിന്റൈ ഏതെങ്കിലും മൂന്നു ഭാഗങ്ങള്‍ അടയാളപ്പെടുത്തണം. പേപ്പര്‍ മുറിച്ച് എഴുതാന്‍ തുടങ്ങിയിട്ട് എനിക്ക് കഴിയുന്നില്ല. കൈ വിറയ്ക്കുന്നു. സറിനാകെ ദേഷ്യം വന്നു. ദേഷ്യപ്പെട്ട് പേപ്പറും പേനയും വാങ്ങി അദ്ദേഹം തന്നെ എല്ലാമെഴുതി പിന്‍ ചെയ്തു. ടീച്ചര്‍ വന്നു നോക്കി, മാര്‍ക്കിട്ടിട്ട് പോയി.
സറിനോട് “thanks ” പറയണോ “sorry ” പറയണോ എന്നറിയാതെ ലാബിന്റെ വാതില്‍ക്കല്‍ നിന്ന് ഞാന്‍ പരുങ്ങി. പ്രാക്ടിക്കല്‍ കഴിഞ്ഞിട്ടും പോകാത്ത എന്നെ അത്ര ഭംഗിയില്ലാത്ത ഒരു നോട്ടം ആ ടീച്ചറും നോക്കി. സറിനു വീണ്ടും ദേഷ്യം വന്നു. ടീച്ചറിനെ കാണിക്കാന്‍ ഒരു ചിരി മുഖത്ത് പടര്‍ത്തിക്കൊണ്ട്, അദ്ദേഹം എന്റെയടുത്ത് വന്ന് പതിയെ പറഞ്ഞു: “Now.. get lost.”
എന്റെ കണ്ണു നിറയുന്നത് കണ്ടിട്ട് സര്‍ ഒന്നൂടി സ്വരം താഴ്ത്തി: “Get lost my dear..”
ഹാവൂ!! അപ്പോള്‍ ദേഷ്യമില്ല!
സ്‌കൂളിനു മുന്നില്‍ കൂട്ടുകാരന്‍ കാത്തു നില്‍പ്പുണ്ടായിരുന്നു.
“എന്തായി?”
“ഞാന്‍.. അത്.. ചെയ്തു.. ”
പിന്നില്‍ നിന്നാരോ ബാക്കി ഭാഗം പൂരിപ്പിച്ചു: “പക്ഷെ ചെയ്തില്ല! നീയല്ലാതാരേലും ഇവളെ വിശ്വസിക്കുവോ? കംപ്ലീറ്റ് കൊളവാക്കി ഈ പെണ്ണ്. ആ സറും അടുത്ത് നിന്ന കൊച്ചും കനിഞ്ഞത് കൊണ്ട് മാര്‍ക്ക് കിട്ടും. നീ പഠിപ്പിച്ചതൊക്കെ വെറുതെ!! കുറെ ചരട് ജപിച്ച വകേല്‍ നിന്റെ പൈസ പോയത് മിച്ചം!”
“അങ്ങനെയോന്നുവല്ല.. ഞാന്‍ ചെയ്തു.. പറയട്ടെ ഞാന്.. ”
പക്ഷെ നില്‍ക്കാന്‍ അവന്‍ കൂട്ടാക്കിയില്ല. ഞാന്‍ sorry പറഞ്ഞുകൊണ്ട് പിറകെ നടന്നു. ഞങ്ങള്‍ക്ക് പിരിയേണ്ട വഴി എത്തിയപ്പോള്‍, അവന്‍ ചെറുതായി കണ്ണടച്ച് കൊണ്ട് പറഞ്ഞു .. “കഴുത!!”
പരീക്ഷ കഴിഞ്ഞിട്ടും റിസല്‍റ്റ് വന്നിട്ടും കുറെ കാലം ഞാനാ ചരടൊന്നും അഴിച്ചു മാറ്റിയില്ല. കാരണം പാറ്റയിപ്പോഴും അതിന്റെ റാപിംങ്ങ് തുടരുന്നു. ചരടുകളില്‍ കുഞ്ഞുറക്കത്തിലായിരുന്ന അന്ധവിശ്വാസങ്ങള്‍ക്ക് ആയില്ലെങ്കിലും, ഭംഗിയുള്ള ആ ചങ്ങാത്തത്തില്‍ എനിക്കുള്ള വിശ്വാസത്തിനായി പാറ്റയെ കാണുമ്പോളുയരുന്ന എന്റെ നിലവിളികള്‍ക്ക് മേലെ കൈകള്‍ ചേര്‍ത്ത് പിടിക്കാന്‍.. നിലവിളിയുടെ “volume” അല്പമെങ്കിലും ആ പൊത്തിപ്പിടിക്കലില്‍ ഒതുക്കാന്‍.. പഴയ രണ്ടു വയസ്സുകാരിക്കുട്ടിയില്‍ നിന്നു ഞാനൊരുപാട് ദൂരം യാത്ര ചെയ്‌തെന്ന് എന്നെ കൂടെക്കൂടെ ഓര്‍മ്മിപ്പിക്കാന്‍.
ഇനിയിപ്പോ അബദ്ധത്തിലെങ്ങാനും ഇതെല്ലാം മറന്ന് ഞാനങ്ങ് അലറിവിളിച്ചുപോയാല്‍, പിന്നില്‍ നിന്നു എനിക്ക് ആ നേര്‍ത്ത ശബ്ദം കേള്‍ക്കാം..
“കഴുത!!”