| Saturday, 29th May 2021, 10:58 am

'മുക്കാലി', മലയാളത്തിലെ ആദ്യത്തെ പീരിയോഡിക് ഷോട്ട് സീരീസിന്റെ ടീസര്‍ പുറത്തിറക്കി പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ആദ്യത്തെ Periodic Short Series ‘മുക്കാലി’യുടെ ടീസര്‍ നടന്‍മാരായ പ്രിഥ്വിരാജ്, സണ്ണി വെയ്ന്‍, അജയ് വാസുദേവ് തുടങ്ങിയവര്‍ റിലീസ് ചെയ്തു. സീരീസിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് അഖില്‍ എം. ബോസ് ആണ്. കൊടുങ്ങല്ലൂര്‍ ആസ്ഥാനമായ സിനിമാടിക്കറ്റ് പ്രൊഡക്ഷന്‍സ് ആണ് നിര്‍മാണം.

‘ഏകാധിപതികളായ നാടുവാഴികളുടെ അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയവരെ പരസ്യമായി ചാട്ടവാറടിക്കാന്‍ കെട്ടിയിട്ടിരുന്ന ഇടമാണ് മുക്കാലി.
ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലെറിയപ്പെട്ട അധികാര ധാര്‍ഷ്ട്യത്തെ അതിജീവിച്ച ആജ്ഞാശക്തിയുടെ അടയാളം,’ സീരീസിന്റെ ഉള്ളടക്കത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

സീരിസിന്റെ ആദ്യ ഭാഗം ജൂണ്‍ അവസാനത്തോട് കൂടി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാകും. മൊത്തം നാല് ഭാഗങ്ങളാണ് ഉണ്ടാവുക.
പിന്നണിയില്‍ ഭൂരിഭാഗവും പുതുമുഖങ്ങളാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്.

സിനിമ-നാടക രംഗത്തെ അഭിനേതാക്കളും മുക്കാലിയുടെ ഭാഗമാകുന്നുണ്ട്. മലയാള സിനിമ രംഗത്ത് ദീര്‍ഘനാളത്തെ പ്രവൃത്തി പരിചയമുള്ള ബിന്‍സീറാണ് ഛായാഗ്രഹണം. ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നതും അഖില്‍ എം. ബോസ് ആണ്.

സംഗീതം റീജോ ചക്കാലക്കല്‍ ആണ്. പാലക്കാട് മുണ്ടൂര്‍, കോങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: Short Series Mukkali teaser released by Prithviraj

Latest Stories

We use cookies to give you the best possible experience. Learn more