കോഴിക്കോട്: ദേശീയ തലത്തില്‍ പുതിയ പ്രവര്‍ത്തന പദ്ധതിയുമായി മുസ്‌ലിം ലീഗ്. പാര്‍ട്ടിയുടെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തെക്കൂടാതെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
ജനുവരി ഒമ്പത്, 10 തീയ്യതികളില്‍ ചെന്നെയില്‍ ലീഗ് ദേശീയ കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഈ യോഗത്തിലാകും കേരളത്തിന് പുറത്തേക്കുള്ള സമഗ്ര പദ്ധതി ആസൂത്രണം ചെയ്യുക. 75ാം വാര്‍ഷികത്തോടനുബന്ധിച്ച് 2023 മാര്‍ച്ചില്‍ വിപുലമായ പരിപാടി സംഘടിപ്പിക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു.
ദളിത്, മുസ്‌ലിം വിഷയങ്ങളിലെ ഇടപെടല്‍, ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരെ വിശാലഐക്യ പ്രതിപക്ഷത്തിനുള്ള ശ്രമം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്തിന് പുറത്ത് സജീവമാകാനാണ് ലീഗ് ലക്ഷ്യമിടുന്നത്. യുവജന, വിദ്യാര്‍ത്ഥി സംഘടനകളേയും ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കാനും പാര്‍ട്ടി തീരുമാനിക്കുന്നുണ്ട്.
75ാം വാര്‍ഷികത്തിന്റെ ഭാഗമായി ദല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ബിഹാര്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, അസം, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ സെമിനാറുകളും വൈവിധ്യമായ പരിപാടികളും സംഘടിപ്പിക്കുമെന്ന് ലീഗ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു.