| Wednesday, 15th July 2020, 9:57 am

ഇന്ത്യയില്‍ ഇടവിട്ടുള്ള ലോക്ഡൗണ്‍ ഫലപ്രദമല്ല; രോഗവ്യാപനം തടയില്ലെന്ന് റിപ്പോര്‍ട്ടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളുരു: ഇടവിട്ട് കുറച്ച് ദിവസത്തേക്ക് ഏര്‍പ്പെടുന്ന ലോക്ഡൗണ്‍ രോഗം വ്യാപനം പൂര്‍ണ്ണമായി തടയില്ലെന്ന് ശാസ്ത്രജ്ഞര്‍. ഇന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും ഇടവിട്ടുള്ള ലോക്ഡൗണുകളാണ് നിലവിലുള്ളത്. എന്നാല്‍ ഇവ ഫലപ്രദമല്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തിലെ ലോക്ഡൗണ്‍ സംവിധാനങ്ങള്‍ സാമൂഹ്യവ്യാപനം വര്‍ധിപ്പിക്കാനെ സഹായിക്കുകയുള്ളുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുറച്ച് ദിവസത്തേക്ക് മാത്രമുള്ള ലോക്ഡൗണ്‍ കൊവിഡ് വൈറസിന്റെ കണ്ണികള്‍ ഇല്ലാതാക്കുന്നില്ല.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളിലെ വിദഗ്ധരാണ് ഈ നിര്‍ദ്ദേശവുമായി മുന്നോട്ടെത്തിയത്. ചെന്നൈയില്‍ കൊവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

അതിന് പിന്നാലെ ബംഗുളുരുവിലും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. പൂര്‍ണ്ണമായ ലോക്ഡൗണിലൂടെ മാത്രമേ വൈറസിനെ ഇല്ലാതാക്കാനും മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും സാധിക്കയുള്ളുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

അതേസമയം ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ആഗോളതലത്തില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1.33 കോടിയാണ്. കൊറോണ ബാധിച്ചുള്ള മരണം ഇപ്പോള്‍ 5.77ലക്ഷമായി ഉയര്‍ന്നിരിക്കുകയാണ്.

അമേരിക്കയിലും ഇന്ത്യയിലും കൊവിഡ് രോഗികള്‍ ദിനംപ്രതി വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. റഷ്യ, പെറു, ചിലി എന്നീ രാജ്യങ്ങള്‍ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും തൊട്ടുപിന്നിലാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more