| Friday, 7th May 2021, 4:57 pm

അമേരിക്കന്‍ മലയാളികളുടെ ഷോര്‍ട് ഫിലിം; 'ഡിവോഴ്‌സ് ബോക്‌സ്' ശ്രദ്ധേയമാകുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അമേരിക്കന്‍ മലയാളികളുടെ നേതൃത്വത്തില്‍ ഒരുങ്ങിയ ഷോര്‍ട്ട് ഫിലിം ‘ഡിവോര്‍സ് ബോക്‌സ്’ ശ്രദ്ധേയമാകുന്നു. ദാമ്പത്യ ബന്ധങ്ങളുടെ കഥപറയുന്ന ചിത്രമാണ് ‘ഡിവോഴ്‌സ് ബോക്‌സ്’.

നിസാരമായ ഈഗോ കാരണം പരസ്പര ധാരണയില്‍ വേര്‍പിരിയലിന് തയാറെടുക്കുന്ന ആനി- ജെറി ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്. പൂര്‍ണ്ണമായും യു.എസില്‍ ചിത്രീകരിക്കിരിച്ച ഈ ഷോര്‍ട്ട് ഫിലിമിന്റെ മുഴുവന്‍ അണിയറ പ്രവര്‍ത്തകരും അമേരിക്കന്‍ മലയാളികളാണ്.

പതിഞ്ഞ താളത്തില്‍ തുടങ്ങി കുടുംബകഥയെന്ന് തോന്നിപ്പിച്ച്, പിന്നീട് ത്രില്ലര്‍ മൂഡിലേക്ക് മാറുന്ന ചിത്രമാണിത്.

‘ഓണ്‍ലൈന്‍ ഭജന’ എന്ന ഹ്യൂമര്‍ ചിത്രത്തിന് ശേഷം അനീഷ് കുമാര്‍ ‘മുത്താരംകുന്ന് മീഡിയ’യുടെ ബാനറില്‍ അണിയിച്ചൊരുക്കിയ ഹ്രസ്വചിത്രമാണ് ഡിവോഴ്‌സ് ബോക്‌സ്.

ചിത്രത്തിന്റെ ക്യാമറയും അനീഷ് കുമാറാണ്. ഗായത്രി നാരായണന്‍, കിരണ്‍ നായര്‍ എന്നിവരാണ് ആനി – ജെറി ദമ്പതിമാരായി ചിത്രത്തില്‍ എത്തുന്നത്.

ചിത്രത്തിന്റെ ഡ്രോണ്‍ ക്യാമറ പ്രേം, കിരണ്‍ നായര്‍ എന്നിവരാണ്. മജീഷ് കുമാര്‍ ആണ് പ്രൊഡക്ഷന്‍ നിര്‍വഹിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Short film for American Malayalees; The ‘Divorce Box’ goes viral

We use cookies to give you the best possible experience. Learn more