Advertisement
Entertainment news
കളറായി കളറ് പടം; റൊമാന്റിക് കോമഡി ഷോര്‍ട്ട് ഫിലിം പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Nov 19, 02:34 pm
Friday, 19th November 2021, 8:04 pm

അശ്വിന്‍ ജോസും, മമിത ബൈജുവും ഒരുമിക്കുന്ന ‘കളര്‍ പടം’ എന്ന ഫാമിലി കോമഡി എന്റര്‍ടെയ്നര്‍ ഷോര്‍ട്ട് ഫിലിം പുറത്തിറങ്ങി. കോമഡിക്കും റൊമാന്‍സിനും ഒരുപോലെ പ്രാധാന്യം കൊടുത്ത് നഹാസ് ഹിദായത്താണ് ചിത്രമൊരുക്കുന്നത്.

ബ്ലോക്ക്ബസ്റ്റര്‍ ഫിലിംസിന്റെ ഒറീഷ്യല്‍ യൂട്യൂബ് ചാനല്‍ വഴിയാണ് ചിത്രം പുറത്ത് വിട്ടിട്ടുള്ളത്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ നഹാസ് ഒരുക്കിയ ’14 days of love’ എന്ന റൊമാന്റിക്കല്‍ ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. യൂട്യൂബില്‍ 12 മില്യണിലധികം പേരാണ് ഷോര്‍ട്ട് ഫിലിം കണ്ടിരുന്നത്.

സംവിധായകനും നടനുമായ ബേസില്‍ ജോസഫിന്റെ ഒപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചായാളാണ് നഹാസ് ഹിദായത്ത്. വിനീത് ശ്രീനിവാസന്‍ ആണ് ഈ ചിത്രത്തിന് വേണ്ടി ഗാനം ആലപിച്ചിരിക്കുന്നത്.

ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണുപ്രസാദ് ആണ്. മ്യൂസിക് ജോയല്‍ ജോണ്‍സ്, ലിറിക്‌സ് ടിറ്റോ പി. തങ്കച്ചന്‍, എഡിറ്റര്‍ അജ്മല്‍ സാബു, ഡി. ഐ. -ഡോണ്‍ ബി. ജോണ്‍സ്, പി.ആര്‍.ഒ ആതിര ദില്‍ജിത്.

നിര്‍മാണരംഗത്തേക്ക് ചുവട് വെക്കുന്ന ബ്ലോക്ബസ്റ്റര്‍ ഫിലിംസിന്റെ ആദ്യ ഡിജിറ്റല്‍ നിര്‍മ്മാണ സംരംഭം ആണ് ഈ ചിത്രം. അശ്വിനെയും മമിതയെയും കൂടാതെ മിഥുന്‍ വേണുഗോപാല്‍, അഞ്ജു മേരി തോമസ് പ്രണവ്, അനില്‍ നാരായണന്‍, റിഗില്‍, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Short film Colour padam released