| Tuesday, 7th January 2020, 1:37 pm

പണിമുടക്കില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി; കടകള്‍ തുറക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ദേശീയ പണിമുടക്കില്‍ വ്യാപാരികള്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസിറുദ്ദീന്‍. തുറന്ന് പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് സംരക്ഷണം വേണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പണിമുടക്ക് വ്യാപാരികള്‍ക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കുന്നത്. പണിമുടക്കുകളില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള തീരുമാനം 2018ല്‍ തന്നെ കൈകൊണ്ടതാണ്. കഴിഞ്ഞ വര്‍ഷം ശബരിമല കര്‍മ്മസമിതി ഹര്‍ത്താലിനു ആഹ്വാനം ചെയ്തപ്പോഴും കടകള്‍ തുറന്നിരുന്നെന്ന് നസിറുദ്ദീന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും.

പണിമുടക്കിനെത്തുടര്‍ന്ന് കേരള, എം.ജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.ടി.സി, എ.ഐ.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്, എ.ഐ.സി.ടി.യു, യു.ടി.യു.സി, ടി.യു.സി.സി, കെ.ടി.യു.സി, ഐ.എന്‍.എല്‍.സി, എന്‍.എല്‍.ഒ.ഒ, എന്‍.എല്‍.സി തുടങ്ങിയ സംഘടനകള്‍ ചേര്‍ന്നാണ് പണിമുടക്ക് ആഹ്വാനം ചെയ്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more