|

കൊച്ചി നഗരത്തില്‍ വെടിവെപ്പ്; ആര്‍ക്കും പരിക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചി പനമ്പിള്ളി നഗറില്‍ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവെപ്പ്. വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല. ബൈക്കിലെത്തിയ രണ്ടു പേരാണ് വെടി ഉതിര്‍ത്തത്. പ്രതികള്‍ ഉടന്‍ തന്നെ രക്ഷപെട്ടു. ഉച്ചക്ക് മൂന്ന് മണിയോടെയായിരുന്നു വെടിവെപ്പ്. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് സൂചന. ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ബ്യൂട്ടി പാര്‍ലര്‍ ഉടമയ്ക്ക് 25 കോടി രൂപ ആവശ്യപ്പെട്ട് ഫോണ്‍ സന്ദേശം ലഭിച്ചതായി മനോരമ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. ബാങ്ക് തട്ടിപ്പു കേസില്‍ അറിസ്റ്റിലായ നടി ലീനാ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിനു നേരയാണ് ആക്രമണം നടന്നത്.

Video Stories