| Thursday, 16th March 2017, 8:10 pm

സ്‌കൂളില്‍ വെടിവെപ്പ്; ഐ.എം.എഫ് ഓഫീസില്‍ ലെറ്റര്‍ ബോംബ് സ്‌ഫോടനം; ഭീതിയുടെ കരിനിഴലില്‍ ഫ്രാന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരിസ്: ഫ്രാന്‍സിനെ ഭീതിയിലാഴ്ത്തി രണ്ട് ആക്രമണങ്ങള്‍. തെക്കന്‍ ഫ്രാന്‍സിലെ ഗ്രാസെ നഗരത്തിലെ ഹൈസ്‌കൂളില്‍ ഉണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. അന്താരാഷ്ട്ര നാണയനിധിയുടെ ഓഫീസില്‍ ലെറ്റര്‍ ബോംബ് പൊട്ടിത്തെറിച്ചു.

ഹൈസ്‌കൂളില്‍ ഉണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് 17 വയസുകാരനായ വിദ്യാര്‍ത്ഥി അറസ്റ്റിലായി. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചു. ഉണ്ടായത് ഭീകരാക്രമണം അല്ല എന്നാണ് പ്രാദേശിക അധികൃതരുടെ നിഗമനം.


Don”t Miss: ദേ ഒരു തീവണ്ടി മുതലാളി; കര്‍ഷകന് റെയില്‍വെ നഷ്ടപരിഹാരം നല്‍കിയില്ല; പകരത്തിന് ട്രെയിന്‍ തന്നെ നല്‍കി കോടതി വിധി


ഐ.എം.എഫിന്റെ പാരീസിലെ ഓഫീസില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരു സെക്രട്ടറിക്ക് ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. ഐ.എം.എഫിലേ്ക്ക് വന്ന പാക്കേജ് തുറക്കവേയാണ് പൊട്ടിത്തെറിച്ചത്. ഇത് ഭീകരാക്രമണമാണ് എന്നാണ് ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സ്വെ ഒലോന്‍ദ് പറഞ്ഞത്.

സ്‌ഫോടനത്തെ തുടര്‍ന്ന് ഐ.എം.എഫിന്റെ ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ പേരേയും ഒഴിപ്പിച്ചു. ഐ.എം.എഫിന് ഭീഷണി ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

We use cookies to give you the best possible experience. Learn more