ന്യൂസിലാന്‍ഡില്‍ മുസ്‌ലിം പള്ളിയില്‍ വെടിവെയ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ വെടിവെയ്പില്‍ നിന്ന് രക്ഷപ്പെട്ടു
New Zealand Shooting
ന്യൂസിലാന്‍ഡില്‍ മുസ്‌ലിം പള്ളിയില്‍ വെടിവെയ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ വെടിവെയ്പില്‍ നിന്ന് രക്ഷപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th March 2019, 8:36 am

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ മുസ്‌ലിം പള്ളിയ്ക്കുള്ളില്‍ അജ്ഞാതരുടെ വെടിവെയ്പ്. നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ല. പള്ളിയ്ക്കുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പൊലീസോ സര്‍ക്കാരോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അക്രമി ഇപ്പോഴും കെട്ടിടത്തിനകത്ത് തന്നെ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അല്‍നൂര്‍ പള്ളിയില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ ഉണ്ടായിരുന്നുവെന്നും വെടിവെയ്പില്‍ നിന്നും ടീമംഗങ്ങള്‍ രക്ഷപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താരങ്ങള്‍ സുരക്ഷിതരാണെന്ന് ബംഗ്ലാദേശ് താരം തമീം ഇക്ബാലും ട്വീറ്റ് ചെയ്തിട്ടുണ്ട്.

ക്രൈസ്റ്റ് ചര്‍ച്ചില്‍ ന്യൂസിലാന്‍ഡിനെതിരായി മൂന്നാം ടെസ്റ്റ് കളിക്കാനെത്തിയതാണ് ബംഗ്ലാദേശ് താരങ്ങള്‍.