മെല്‍ബണ്‍ വെടിവെപ്പ്: ഒരാള്‍ കൊല്ലപ്പെട്ടു; പിന്നില്‍ മോട്ടോര്‍ സൈക്കിള്‍ റൈഡിംഗ് സംഘമെന്ന് പൊലീസ്
സിഡ്‌നി: മെല്‍ബണിലെ നൈറ്റ്ക്ലബിന് പുറത്തുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച്ച പുലര്‍ച്ചെയായിരുന്നു മെല്‍ബണിലെ നൈറ്റ്ക്ലബിന് പുറത്ത് വെടിവെപ്പ് ഉണ്ടായത്.
വെടിവെപ്പില്‍ തീവ്രവാദികള്‍ക്ക് പങ്കില്ലെന്ന് പൊലീസ് പറയുന്നു. എന്നാല്‍ അന്വേഷണംതുടരുകയാണെന്നും പൊലീസ് പറഞ്ഞു. മോട്ടോര്‍ സൈക്കിള്‍ റൈഡിംഗ് സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ മാര്‍ച്ചിലും മെല്‍ബോണില്‍ അപകടം നടന്നിരുന്നു. നാലിടങ്ങളിലായി നടന്ന അപകടത്തില്‍ അഞ്ച് പേര്‍കൊല്ലപ്പെട്ടിരുന്നു. അതില്‍ രണ്ടെണ്ണം സംഘം ചേര്‍ന്ന് നടത്തിയതാണെന്നാണ് കരുതുന്നത്.
ആസ്‌ട്രേലിയയില്‍ വളരെ ചുരുക്കം മാത്രമെ വെടിവെപ്പുകള്‍ നടക്കാറുള്ളൂ. മുന്‍പ് പോര്‍ട്ട് ആര്‍തര്‍ നടത്തിയ വെടിവെപ്പില്‍ 35 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിന് പിന്നാലെ 1996 ല്‍ ഇതിനെതിരെ നിയമം കൊണ്ടു വരികയായിരുന്നു.