'കേന്ദ്ര വനിതാ കമ്മീഷനില്‍ അംഗമാക്കാന്‍ സ്മൃതി ഇറാനി കോടികള്‍ ആവശ്യപ്പെട്ടു'; ഷൂട്ടിംഗ് താരം വര്‍തിക സിംഗ് കോടതിയിലേക്ക്
national news
'കേന്ദ്ര വനിതാ കമ്മീഷനില്‍ അംഗമാക്കാന്‍ സ്മൃതി ഇറാനി കോടികള്‍ ആവശ്യപ്പെട്ടു'; ഷൂട്ടിംഗ് താരം വര്‍തിക സിംഗ് കോടതിയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th December 2020, 8:43 am

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ അന്താരാഷ്ട്ര ഷൂട്ടര്‍ വര്‍തിക സിംഗ് കോടതിയെ സമീപിച്ചു.

കേന്ദ്ര വനിതാ കമ്മീഷനില്‍ അംഗമാക്കാന്‍ സ്മൃതി ഇറാനി പണം ആവശ്യപ്പെട്ടുവെന്നാണ് വര്‍തികയുടെ പരാതി. സൃമൃതിക്ക് പുറമെ മറ്റ് രണ്ട് പേര്‍ക്കെതിരേയും കേസ് നല്‍കിയിട്ടുണ്ട്.

കേന്ദ്ര വനിതാ കമ്മീഷനില്‍ തന്നെ അംഗമായി നിയമിച്ചതായി അറിയിച്ച് മന്ത്രിയുമായി അടുത്ത ആളുകള്‍ വ്യാജ കത്ത് നല്‍കിയതായി വര്‍തിക സിംഗ് പറയുന്നു.

കേന്ദ്രമന്ത്രിയുടെ സഹായികളായ വിജയ് ഗുപ്തയും രജനിഷ് സിങ്ങും ആദ്യം തന്റെ പക്കല്‍ നിന്ന് ഒരു കോടി രൂപ ആവശ്യപ്പെടുകയും പിന്നീട് 25 ലക്ഷം രൂപയായി കുറയ്ക്കുകയും ചെയ്തുവെന്നും വര്‍തിക പറഞ്ഞു.

ഇവരില്‍ ഒരാള്‍ തന്നോട് വളരെ മോശമായിട്ടാണ് സംസാരിച്ചതെന്നും ഇവര്‍ പറയുന്നുണ്ട്.

അതേസമയം, നവംബര്‍ 23 ന് അമേത്തി ജില്ലയിലെ മുസഫിര്‍ഖാന പോലീസ് സ്റ്റേഷനില്‍ വര്‍തികയ്ക്കും മറ്റൊരാള്‍ക്കുമെതിരെ വിജയ് ഗുപ്ത പരാതി നല്‍കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Shooter Vartika Singh Goes To Court Against Smriti Irani, 2 Others