ന്യൂദല്‍ഹി: കശ്മീര്‍ വിഷയത്തില്‍ മലാല യുസഫ് സായ്യുടെ പ്രസ്താവനക്കെതിരെ ഇന്ത്യന്‍ ഷൂട്ടിങ് താരം ഹീന സിദ്ധു. കശ്മീരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സാധിക്കുന്നില്ല എന്നായിരുന്നു മലാലയുടെ ആരോപണം. ഇത് സംബന്ധിച്ച് മലാല ട്വീറ്റ് ചെയ്തിരുന്നു.
ദിവസങ്ങളായി തങ്ങള്‍ക്കു വീടു വിട്ടിറങ്ങാന്‍ സാധിക്കുന്നില്ലെന്ന് പല കശ്മീരി സ്ത്രീകളും തന്നോടു പരാതി പറഞ്ഞെന്ന് മലാല ട്വീറ്റ് ചെയ്തിരുന്നു. എത്രയും പെട്ടെന്ന് കാശ്മീരിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യം ലഭിക്കണമെന്നും മലാല അവശ്യപ്പെട്ടിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മലാലയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ നിരവധി പേര്‍ അവരെ അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്തെത്തി. എന്തുകൊണ്ട് മലാല പാകിസ്താന്‍ വിട്ടുവെന്ന് വ്യക്തമാക്കണമെന്ന് ഹീന സിദ്ധു ട്വിറ്ററില്‍ ചോദിച്ചു.
‘കശ്മീര്‍ പാകിസ്ഥാനു നല്‍കണമെന്നാണല്ലോ നിങ്ങള്‍ സൂചിപ്പിക്കുന്നത്. നിങ്ങളെപോലുള്ള പെണ്‍കുട്ടികള്‍ക്ക് അവിടെ പഠിക്കാന്‍ പറ്റില്ലെന്ന് പറയുകയും നിങ്ങളുടെ രാജ്യത്ത് നിന്ന് ഓടിപ്പോരുകയും ചെയ്തു. ഇനിയൊരിക്കലും പാക്കിസ്ഥാനിലേക്ക് ഇല്ല എന്നും നിങ്ങള്‍ തന്നെയല്ലേ പറഞ്ഞത്. നിങ്ങളാദ്യം പാകിസ്ഥാനിലേയ്ക്ക് പോയി ഞങ്ങളെ കാണിക്കൂ.’-ഹീന സിദ്ധു ട്വീറ്റ് ചെയ്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘എനിക്ക് സ്‌കൂളില്‍ പോകാന്‍ സാധിക്കാത്തതില്‍ നിരാശയും വിഷാദവുമുണ്ട്. ആഗസ്റ്റ് 12നു നടന്ന പരീക്ഷ എനിക്കു നഷ്ടമായി. എന്റെ ഭാവി ഇപ്പോള്‍ സുരക്ഷിതമല്ലെന്ന് എനിക്ക് തോന്നുന്നു. ഒരു എഴുത്തുകാരിയായി സ്വതന്ത്രമായി വളര്‍ന്നു, വിജയിച്ച കാശ്മീരി സ്ത്രീയാകണം എനിക്ക്. എന്നാല്‍ ഇത് തുടരുന്നതിനാല്‍ അത് കൂടുതല്‍ ബുദ്ധിമുട്ടാണെന്ന് തോന്നുന്നു.’ മലാല ട്വീറ്റ് ചെയ്തു.