| Tuesday, 31st July 2018, 9:16 pm

കുടിയേറ്റക്കാര്‍ ഇന്ത്യ വിട്ടു പോയില്ലെങ്കില്‍ വെടിവെച്ചുകൊല്ലണം: ബി.ജെ.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: അസം സംസ്ഥാനത്തെ ദേശീയപൗരത്വ രജിസ്റ്ററില്‍ നിന്ന് 40 ലക്ഷം പേരെ പുറന്തള്ളിയതിന് പിന്നാലെ വിദ്വേഷ പരാമര്‍ശവുമായി തെലങ്കാന ബി.ജെ.പി എം.എല്‍.എ രാജ സിങ്.

“ഈ റോഹിങ്ക്യരും ബംഗ്ലാദേശി കുടിയേറ്റക്കാരും ഇന്ത്യ വിട്ടുപോയില്ലെങ്കില്‍ അവരെ വെടിവെച്ച് തീര്‍ക്കണം, എന്നാല്‍ മാത്രമേ രാജ്യം രക്ഷപ്പെടുകയുള്ളൂ” രാജസിങ് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

പൗരത്വപട്ടിക സംബന്ധിച്ച് അസമിലെ ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉയരുന്നതിനിടെയാണ് ഭരണകക്ഷി എം.എല്‍.എയായ രാജസിങ്ങിന്റെ പ്രസ്താവന.

ഇന്ന് രാജ്യസഭ തടസപ്പെട്ട ശേഷം അമിത് ഷാ ഇറക്കിയ പ്രസ്താവനയില്‍ എന്‍.ആര്‍.സി പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ നുഴഞ്ഞുകയറ്റക്കാരും വിദേശികളാണെന്നും പറഞ്ഞിരുന്നു. സമാനമായ രീതിയിലാണ് അസം ആര്‍.എസ്.എസും പ്രതികരിച്ചിരുന്നത്. ഇന്ത്യ അഗതിമന്ദിരമല്ലെന്നാണ് അസം പ്രചാര്‍പ്രമുഖ് പറഞ്ഞിരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more