| Monday, 25th December 2017, 9:00 am

ടി-10 ല്‍ ഷൊയ്ബ് മാലിക്കിന്റെ താണ്ഡവം; ഒരോവറില്‍ മുഴുവന്‍ പന്തും സികസ്ടിച്ച് മാലിക്ക്, വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: ഒരോവറില്‍ ആറു പന്തും അതിര്‍ത്തിക്കപ്പുറത്തേക്ക് പറത്തുക എന്നത് ക്രിക്കറ്റില്‍ അപൂര്‍വമായി സംഭവിക്കുന്നതാണ്. അത്തരമൊരു അപൂര്‍വ്വതയുടെ അവകാശം ഇനി മുന്‍ പാക് നായകന്‍ ഷൊയ്ബ് മാലിക്കിനും കൂടെ അവകാശപ്പെട്ടതാണ്.

പാകിസ്ഥാനില്‍ ഇന്നലെ നടന്ന ടി-10 സൗഹൃദ മത്സരത്തിലായിരുന്നു മാലിക്കിന്റെ ബാറ്റിംഗ് വിരുന്ന്. ടി-10 ല്‍ ആദ്യമായി ഒരോവറിലെ എല്ലാ പന്തും സിക്‌സറടിച്ചു എന്ന റെക്കോഡും മാലിക്ക് സ്വന്തമാക്കി.

സാഫ് റെഡും സാഫ് ഗ്രീനും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു മാലിക്കിന്റെ പ്രകടനം. ബാബര്‍ അസം എറിഞ്ഞ ഓവറിലായിരുന്നു മാലിക്ക് മുഴുവന്‍ പന്തും അതിര്‍ത്തി കടത്തിയത്.

ഏഴോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെന്ന ടീം സ്‌കോറില്‍ നില്‍ക്കെയാണ് മാലിക്കിന്റെ സംഹാര താണ്ഡവം. 15 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ മാലിക്ക് കളി കഴിയുമ്പോള്‍ 20 പന്തില്‍ 84 റണ്‍സുമായി പുറത്താകാതെ നിന്നു.

മാലിക്കിന്റെ മികവില്‍ സാഫ് റെഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് പടുത്തുയര്‍ത്തിയത്. പാകിസ്ഥാന്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയുടെ ഫൗണ്ടേഷനു വേണ്ടി നടന്ന മത്സരത്തിലായിരുന്നു മാലിക്കിന്റെ അവിസ്മരണീയ പ്രകടനം.

We use cookies to give you the best possible experience. Learn more