2025 ഫെബ്രുവരി 19നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ചാമ്പന്യന്‍സ് ട്രോഫി നടക്കുന്നത്. ദുബായിലും പാകിസ്ഥാനിലുമായാണ് ടൂര്‍ണമെന്റ് നടക്കുക. ഫെബ്രുവരി 23നാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം. ചിരവൈരികളായ ഇരുവരും തമ്മിലുള്ള മത്സരം എന്നും വലിയ ആവേശമാണ് ഉണ്ടാക്കിയത്.
ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇരുവരും ഏറ്റുമുട്ടാനിരിക്കുമ്പോള്‍ മുന്‍ പാകിസ്ഥാന്‍ താരം ഷൊയ്ബ് അക്തര്‍ മുന്‍ കാലങ്ങളിലെ ഇന്ത്യ-പാക് മത്സരങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു.
ലോകം കണ്ട ഏറ്റവും മികച്ച പേസ് ബൗശര്‍മാരില്‍ ഒരാളാണ് പാകിസ്ഥാന്റെ ഷോയിബ് അക്തര്‍. താന്‍ ഏറ്റവും പേടിച്ച ഇന്ത്യന്‍ ബാറ്റര്‍ ആരാണെന്ന് തുറന്ന് പറയുകയാണ് ഇപ്പോള്‍ അക്തര്‍. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. തന്നെ ഭയപ്പെടുത്തിയത് സൗരവ് ഗാംഗുലിയോ സച്ചിന്‍ ടെണ്ടുല്‍ക്കറോ അല്ലെന്നാണ് അക്തര്‍ പറഞ്ഞത്.
മുന്‍ ഇന്ത്യന്‍ സ്റ്റാര്‍ ബൗളര്‍ ലക്ഷ്മിപതി ബാലാജിയാണ് തന്നെ ഭയപ്പെടുത്തിയതെന്നാണ് മുന്‍ പാക് താരം പറഞ്ഞത്. ബാലാജി ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍ അല്ല. എന്നിട്ടും ടെയ്ല്‍ എന്‍ഡില്‍ നിന്ന് വമ്പന്‍ സിക്‌സര്‍ അടിക്കാന്‍ കഴിയുന്ന താരമാണ് ബാലാജിയെന്നും അക്തര്‍ പറഞ്ഞു.
‘എന്നെ ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തിയത് സച്ചിനോ ഗാംഗുലിയോ ഒന്നും അല്ല. അത് ഒരു ബൗളര്‍ ആയിരുന്നു. ലക്ഷ്മിപതി ബാലാജിയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ഭയന്ന ബാറ്റര്‍. അവന്‍ ക്രീസില്‍ എത്തുമ്പോള്‍ ഞാന്‍ ഭയന്നു.
ഞാന്‍ ഒരു ഫാസ്റ്റ് ബൗളര്‍ ആണെന്നുള്ള ഒരു പരിഗണനയും നല്‍കാതെ എന്നെ സിക്‌സ് അടിച്ചു. അവന്‍ പന്ത് കാണുമോ എന്ന് പോലും എനിക്ക് അറിയില്ല. പക്ഷെ എന്നെ അവന് ഒരു ഭയവും ഇല്ലായിരുന്നു,’ ഷൊയ്ബ് അക്തര്‍ പറഞ്ഞു.
2002 മുതല്‍ 2009 വരെയാണ് ഇന്റര്‍ നാഷണല്‍ ക്രിക്കറ്റില്‍ ബാലാജി കളിച്ചത്. 171 റണ്‍സാണ് ഇന്റര്‍നാഷണല്‍ കരിയറില്‍ നേടിയത്. നാല് സിക്‌സും 13 ബൗണ്ടറിയും നേടാന്‍ താരത്തിന് സാധിച്ചിരുന്നു.
പാകിസ്ഥാന് വേണ്ടി 46 ടെസ്റ്റിലെ 82 ഇന്നിങ്‌സില്‍ നിന്ന് 178 വിക്കറ്റുകള്‍ നേടാന്‍ അക്തറിന് സാധിച്ചു. ഏകദിനത്തില്‍ 163 മത്സരത്തില്‍ നിന്ന് 247 വിക്കറ്റുകളാണ് താരം നേടിയത്. ടി-20യിലെ 15 മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റുകളും താരത്തിന്റെ അക്കൗണ്ടിലുണ്ട്.
ഫെബ്രുവരി 20 vs ബംഗ്ലാദേശ് – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.
ഫെബ്രുവരി 23 vs പാകിസ്ഥാന്‍ – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.
മാര്‍ച്ച് 2 vs ന്യൂസിലാന്‍ഡ് – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.
Content Highlight: Shoib Aktar Talking About Lakshmipathi Bajai