2025ല്‍ പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ചര്‍ച്ചകള്‍ ഏറെ ചൂട് പിടിച്ചിരുന്നു. സുരക്ഷാ കാരണങ്ങളും രാഷ്ട്രീയ വിഷയങ്ങളും കാരണം ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് അപെക്‌സ് ബോര്‍ഡ് നേരത്തെ തീരുമാനമെടുത്തിരുന്നു.
ശേഷം ഇന്ത്യ മുന്നോട്ട് വെച്ച ഹൈബ്രിഡ് മോഡല്‍ പാകിസ്ഥാന്‍ ബോര്‍ഡ് തള്ളിയെങ്കിലും പി.സി.ബി ഹൈബ്രിഡ് മോഡലിന് സമ്മതിച്ചു. എന്നാല്‍ 2031 വരെ ഇന്ത്യയില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ഐ.സി.സി ഇവന്റുകള്‍ക്ക് അതേ ഫോര്‍മാറ്റില്‍ തന്നെ മത്സരങ്ങള്‍ നടത്തണമെന്നാണ് പാകിസ്ഥാന്റെയും ആവശ്യം.
ഈ സാഹചര്യത്തില്‍ മുന്‍ പാകിസ്ഥാന്‍ താരം ഷോയിബ് അക്തര്‍ വിരാട് കോഹ്‌ലിയേയും ഇന്ത്യന്‍ ടീമിനേയും കുറിച്ച് സംസാരിക്കുകയാണ്. ഇന്ത്യ പാകിസ്ഥാനില്‍ കളിക്കാന്‍ പാകിസ്ഥാനേക്കാള്‍ കൂടുല്‍ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരിന് അത് അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നും മുന്‍ താരം പറഞ്ഞു. ഇന്ത്യന്‍ ടീമും വിരാട് കോഹ്‌ലിയും പാകിസ്ഥാനില്‍ വന്ന് കളിച്ചാല്‍ ഇന്ത്യയ്ക്ക് നേട്ടമുണ്ടാകുമെന്നാും അക്തര്‍ പറഞ്ഞു.
‘ഇന്ത്യയും വിരാട് കോഹ്‌ലിയും പാകിസ്ഥാനില്‍ കളിക്കാന്‍ പാകിസ്ഥാനേക്കാള്‍ കൂടുതല്‍ ആഗ്രഹിക്കുന്നു. ഞാന്‍ ബി.സി.സി.ഐയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു, ചാമ്പ്യന്‍സ് ട്രോഫിക്കായി അവരുടെ ടീം പാകിസ്ഥാനില്‍ ഇറങ്ങുകയാണെങ്കില്‍,
അവരുടെ ടി.വി ബ്രോഡ്കാസ്റ്റിങ് റൈറ്റ്‌സും സ്‌പോണ്‍സര്‍ഷിപ്പും എല്ലാ റെക്കോഡുകളും തകര്‍ക്കും. പക്ഷെ ഇന്ത്യ പാകിസ്ഥാനില്‍ കളിക്കുന്നത് അവരുടെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല,’ അക്തര്‍ ഒരു പ്രാദേശിക ടെലിവിഷന്‍ ചാനലില്‍ പറഞ്ഞു.
Content Highlight: Shoib Aktar Talking About Indian Cricket Team And Virat Kohli