മോദി ഒരു ഭീരുവാണെന്ന് താന്‍ പറഞ്ഞിരുന്നു, ഇന്ന് പിണിയാളുകളെ കൊണ്ട് തനിക്കെതിരെ ഷൂ എറിഞ്ഞിരിക്കുകയാണ്. തിരിച്ചെറിയാന്‍ അറിയാഞ്ഞിട്ടല്ല, പക്ഷെ സ്വന്തം ധാര്‍മികത അതനുവദിക്കുന്നില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.
ഹരിയാന: റോഹ്തക്കില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ഷൂ എറിഞ്ഞു. ദാദ്രി സ്വദേശിയായ വിവേക് കുമാര്‍ എറിഞ്ഞ ഷൂ കെജ്‌രിവാളിന്റെ ദേഹത്ത് കൊള്ളാതെ സമീപത്ത് വന്നു വീണു. നോട്ടുനിരോധനത്തിനെതിരായി പ്രസംഗിക്കുകയായിരുന്നു കെജ്‌രിവാള്‍.
മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നുമാണ് വിവേക് കെജ്‌രിവാളിനെതിരെ ഷൂ എറിഞ്ഞത്. സംഭവത്തില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതികരണവുമായി കെജ്‌രിവാള്‍ രംഗത്തെത്തി.
മോദി ഒരു ഭീരുവാണെന്ന് താന്‍ പറഞ്ഞിരുന്നു, ഇന്ന് പിണിയാളുകളെ കൊണ്ട് തനിക്കെതിരെ ഷൂ എറിഞ്ഞിരിക്കുകയാണ്. തിരിച്ചെറിയാന്‍ അറിയാഞ്ഞിട്ടല്ല, പക്ഷെ സ്വന്തം ധാര്‍മികത അതനുവദിക്കുന്നില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.
ഷൂ എറിഞ്ഞിട്ടും സി.ബി.ഐയെ കൊണ്ട് റെയിഡ് ചെയ്യിച്ചിട്ടും കാര്യമില്ല, നോട്ടുനിരോധനം, സഹാറ,ബിര്‍ള കോഴ എന്നീ വിഷയങ്ങളിലെല്ലാം മോദിയുമായ യുദ്ധം തുടരുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
ദല്‍ഹി മുഖ്യമന്ത്രിയായതിന് ശേഷം കെജ്‌രിവാളിനെതിരെ എതിരാളികള്‍ നിരവധി തവണ ഷൂ ഏറും മഷിപ്രയോഗവും നടത്തിയിട്ടുണ്ട്.