പിഞ്ചു കുഞ്ഞിനോട് വേണോ ഈ ക്രൂരത? മനസ്സിനെ നടുക്കുന്ന കാഴ്ച്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്

മനുഷ്യത്വം മരവിച്ചുപോകുന്ന കാഴ്ച്ച. അത് അന്വര്‍ത്ഥമാക്കുന്ന ഒരു രംഗമാണിത്. മാസങ്ങള്‍ മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കാലില്‍ തൂക്കിയെടയുത്ത് ഒരാള്‍ അമ്മാനമാടുന്നു. എന്ത് ക്രൂരതയാണിത്. യൂട്യൂബില്‍ 16.12.2015നാണ് ഈ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുഞ്ഞിനോട് ഈ ക്രൂരത കാണിക്കുന്നത് ഈ കുഞ്ഞിന്റെ രക്ഷിതാവാണെന്ന് ഈ വീഡിയോയുടെ അടിക്കുറിപ്പില്‍ പറയുന്നുണ്ട്.

എത്രകാലം പഴക്കമുള്ള വീഡിയോ ആണിതെന്നോ കുഞ്ഞിന്റെ അവസ്ഥ ഇപ്പോള്‍ എന്താണെന്നോ വ്യക്തമല്ല. എന്തായാലും കുഞ്ഞിന്റെ ജീവനെടുക്കും വിധമാണ് ഇയാളുടെ പ്രവൃത്തികളെന്നത് ഞെട്ടിപ്പിക്കുന്നതാണ്. വീഡിയോ ഷെയര്‍ ചെയ്യുന്നത് ഇയാളെ കണ്ടെത്താന്‍ സഹായിക്കും എന്ന കുറിപ്പോടെയാണ് ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെടുന്നത്.