ന്യുദല്‍ഹി: സിനിമാ സെറ്റില്‍ വെച്ച് നടന് നാന പടേക്കര്‍ തന്നെ പീഡിപ്പിച്ചുവെന്ന ബോളിവുഡ് നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നതിനിടെ തനുശ്രീ ദത്തയെ ആക്രമിക്കുന്ന രംഗങ്ങള്‍ പുറത്ത്. തനുശ്രീയും കുടുംബവും കാറില്‍ ഇരിക്കുന്നതും ഒരു കൂട്ടം ആളുകള്‍ ഗ്ലാസ് തകര്‍ക്കാന്‍ ശ്രമിക്കുന്നതും കാറില്‍ ചവിട്ടുന്നതും വ്യക്തമായി വീഡിയോയില്‍ കാണാം.
2008 ല്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പത്ത് വര്‍ഷം മുമ്പ് ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ സെറ്റില്‍ തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചത് നാനാ പടേക്കറാണെന്നായിരുന്നു തനുശ്രീയുടെ വെളിപ്പെടുത്തല്‍. വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് സംവിധായകനോട് പരാതിപ്പെട്ടപ്പോള്‍ തന്നെയും മാതാപിതാക്കളെയും ഒരു കൂട്ടം ആളുകള്‍ ആക്രമിച്ചുവെന്നും കാര്‍ തകര്‍ത്തുവെന്നും തനുശ്രീ പറഞ്ഞിരുന്നു. ഇതിനെ ശരിവയക്കുന്ന വീഡിയോ ഫൂട്ടേജാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
നാനാ പടേക്കര്‍ സ്ത്രീകളോട് ഒട്ടും മര്യാദയില്ലാതെ പെരുമാറുന്ന വ്യക്തിയാണെന്നും അദ്ദേഹം ഒപ്പമുള്ള നടികളെ മര്‍ദിച്ചതും ശാരീരികമായി പീഡിപ്പിച്ചതും സെറ്റിലും പുറത്തും സ്ത്രീകളോട് മോശമായി പെരുമാറുന്നതുമെല്ലാം പരസ്യമാണെങ്കിലും ഇതുവരെ ഒരു പ്രസിദ്ധീകരണത്തിലോ മറ്റോ ഇക്കാര്യങ്ങള്‍ അച്ചടിച്ചുവന്നിട്ടില്ലെന്നും തനുശ്രി ആരോപിച്ചിരുന്നു.
അതേസമയം നൂറോളം പേരുടെ മുന്നില്‍ വെച്ച് ഞാന്‍ എന്ത് പീഡനം നടത്താനാണെന്നായിരുന്നു നാനേ പടേക്കര്‍ ചോദിച്ചത്. ഒരു സ്വകാര്യചാനലിന് നല്കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് നാനാ പടേക്കര്‍ ഇക്കാര്യം പറഞ്ഞത്.
“ഇരുനൂറോളം പേരുടെ മുന്നില്‍ വെച്ച് ഞാന്‍ എന്ത് പീഡനം നടത്താനാണ്, ഇവര്‍ക്ക് ഞാന്‍ എന്ത് മറുപടിയാണ് കൊടുക്കേണ്ടത്. ഇതിനെ കുറിച്ച് കൂടുതല്‍ സംസാരിക്കുന്നത് വെറുതേയാണ്. ഇതിനെ നിയമപരമായി നേരിടാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. ഞാന്‍ എന്റെ തൊഴില്‍ ചെയ്ത് പോവും ആളുകള്‍ എന്ത് വേണമെങ്കിലും പറയട്ടെ”. നാന പടേക്കര്‍ പറഞ്ഞിരുന്നു.
Eventually, Tanushree’s parents arrived to pick her up. Her car was attacked, the windshield broken. I tried to get in touch with Tanushree to get her version of events. Around midnight, she asked me to come to her place. In tears, she narrated what really happened. #NanaPatekar
— Janice Sequeira (@janiceseq85) September 26, 2018