| Friday, 10th January 2025, 6:32 pm

'മെന്റൽ ഹെൽത്ത് മാറ്റേഴ്സ്' 90 മണിക്കൂർ ജോലിയെന്ന എൽ.ആന്റ്.ടി മേധാവിയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് ദീപിക പദുകോൺ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: തൊഴിലാളികൾ ഞാറാഴ്ചയടക്കം 90 മണിക്കൂർ ജോലിയെടുക്കണമെന്ന ലാർസൻ ആന്റ് ടു ബ്രോയുടെ ചെയർമാൻ എസ്.എൻ. സുബ്രഹ്മണ്യന്റെ പരാമർശത്തിനെതിരെ പ്രതികരിച്ച് ബോളിവുഡ് താരം ദീപിക പദുകോൺ.

ഇൻസ്റ്റാഗ്രാമിൽ മാധ്യമപ്രവർത്തക ഫെയ് ഡിസൂസയുടെ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ടാണ് ദീപിക പദുകോൺ തന്റെ നിലപാടറിയിച്ചത്. മേലുദ്യോഗസ്ഥർ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ഞെട്ടിക്കുന്നതാണ് മെന്റൽ ഹെൽത്ത് മാറ്റേഴ്സ് എന്നായിരുന്നു ദീപികയുടെ പ്രതികരണം.

ഡിസൂസയുടെ പോസ്റ്റ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ആക്കി പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ദീപികയുടെ പ്രതിഷേധം. സംഭവം വിവാദമായതോടെ സുബ്രഹ്മണ്യനെ ന്യായീകരിച്ച് എൽ.ആന്റ്.ടി പോസ്റ്റ് ചെയ്ത കുറിപ്പും ദീപിക സ്റ്റോറി ഇട്ടു. അവർ വിഷയം കൂടുതൽ വഷളാക്കുകയാണ് ചെയ്യുന്നത് എന്ന തലക്കെട്ടോടുകൂടിയാണ് സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്.

തങ്ങളുടെ കമ്പനി കഴിഞ്ഞ എട്ട് പതിറ്റാണ്ടിലേറെയായി രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയെ ഏറ്റവും മികച്ച നിലയിലേക്ക് എത്തിക്കുക എന്ന ഞങ്ങളുടെ ചെയർമാന്റെ ആഗ്രഹമാണ് അദ്ദേഹത്തിന്റെ അഭിപ്രായത്തിലൂടെ തെളിയുന്നതെന്നായിരുന്നു കമ്പനിയുടെ പോസ്റ്റ്. ഇതിനെ പരിഹസിച്ചുകൊണ്ടാണ് ദീപികയുടെ സ്റ്റോറി.

കമ്പനിയിലെ ജീവനക്കാരുമായുള്ള ആശയവിനിമയത്തിനിടെ ലാർസൻ ആന്റ് ടു ബ്രോയുടെ ചെയർമാൻ എസ്.എൻ. സുബ്രഹ്മണ്യൻ ജീവനക്കാരോട് ഞായറാഴ്ചകളിൽ കൂടി ജോലി ചെയ്യാൻ നിർദേശിക്കുകയായിരുന്നു. ശനിയാഴ്ചകളിലുള്ള നിർബന്ധിത ജോലിയെക്കുറിച്ചുള്ള ജീവനക്കാരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഞാറാഴ്ച്ചയും ജോലി ചെയ്യുകയാണ് വേണ്ടതെന്ന് തൊഴിലാളികളോട് പറഞ്ഞത്.

തൻ്റെ വീക്ഷണങ്ങളെ പിന്തുണയ്ക്കുന്നതിനായി സുബ്രഹ്മണ്യൻ ഒരു ചൈനീസ് വ്യക്തിയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ചുള്ള കഥയും പങ്കുവെച്ചു.

അമേരിക്കക്കാർ 50 മണിക്കൂർ മാത്രമാണ് ജോലി ചെയ്യുന്നതെന്നും എന്നാൽ അവരുമായി താരതമ്യപ്പെടുത്തുമ്പോൾ ചൈനീസ് തൊഴിലാളികൾ ആഴ്ചയിൽ 90 മണിക്കൂർ ചെലവഴിക്കുന്നു. അതിനാൽ ചൈനയ്ക്ക് ഉടൻ തന്നെ അമേരിക്കയെ മറികടക്കാൻ കഴിയുമെന്ന് ആ ചൈനീസ് വ്യക്തി അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ പരാമർശത്തിന് പിന്നാലെ വലിയ തോതിൽ വിവാദം ഉയർന്നു.

Content Highlight: ‘Shocking to see’: Actor Deepika Padukone sharply reacts to L&T chairman’s 90hour workweek comment

Video Stories

We use cookies to give you the best possible experience. Learn more