2000 രൂപയുടെ ഫോട്ടോസ്റ്റാറ്റ് നല്‍കി കടയുടമയെ പറ്റിച്ചു; തട്ടിപ്പ് നടത്തിയത് വിദ്യാര്‍ഥികള്‍
Daily News
2000 രൂപയുടെ ഫോട്ടോസ്റ്റാറ്റ് നല്‍കി കടയുടമയെ പറ്റിച്ചു; തട്ടിപ്പ് നടത്തിയത് വിദ്യാര്‍ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th November 2016, 5:44 pm

4 സ്‌കൂള്‍ കുട്ടികളാണ് ഷാജാപൂരിലെ ഒരു വ്യാപാരിയലെ കബളിപ്പിച്ച് 2000 2000 രൂപയുടെ ഫോട്ടോസ്റ്റാറ്റ് നല്‍കിയത്. 


ഭോപ്പാല്‍: 2000 രൂപ നോട്ടിന്റെ ഫോട്ടോസ്റ്റാറ്റ് നല്‍കി വിദ്യാര്‍ഥികളുടെ തട്ടിപ്പ്. മധ്യപ്രദേശിലെ ഷാജാപൂരിലാണ് സംഭവം.

4 സ്‌കൂള്‍ കുട്ടികളാണ് ഷാജാപൂരിലെ ഒരു വ്യാപാരിയലെ കബളിപ്പിച്ച് 2000 2000 രൂപയുടെ ഫോട്ടോസ്റ്റാറ്റ് നല്‍കിയത്. കടയിലെത്തി 200 രൂപക്ക് പാലുല്‍പ്പന്നങ്ങള്‍ വാങ്ങിയ കുട്ടികള്‍ 2000 രൂപ നല്‍കിയപ്പോള്‍ കടയുടമ ചില്ലറ ക്ഷാമം ചൂണ്ടികാണിച്ചു. നാട്ടിലെങ്ങും ചില്ലറ കിട്ടാനില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. തുടര്‍ന്ന് കടയുടമ ബാക്കി തുകയായ 1800 രൂപ ഇവര്‍ക്ക നല്‍കുകയായിരുന്നു.

എന്നാല്‍ പിന്നീട് സംശയം തോന്നിയ കടയുടമ മകനുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പിനിരയായത് അറിഞ്ഞത്. നോട്ട് ഒറിജനലല്ലെന്നും കേവലമൊരു കളര്‍ ഫോട്ടോ കോപ്പി മാത്രമാണെന്നും ബാങ്ക് അധികൃതരാണ് സാക്ഷ്യപ്പെടുത്തിയത്.

തട്ടിപ്പിനിരയായത് സംബന്ധിച്ച് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.