മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടി നായകനായ തനിയാവർത്തനം. ലോഹിതാദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയുടെ ഗംഭീര പ്രകടനമായിരുന്നു കണ്ടത്.
മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടി നായകനായ തനിയാവർത്തനം. ലോഹിതാദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയുടെ ഗംഭീര പ്രകടനമായിരുന്നു കണ്ടത്.
അന്ധവിശ്വാസങ്ങളെ കുറിച്ചു തുറന്നു കാട്ടിയ ചിത്രം ഇന്നും പ്രസക്തമാണ്. മമ്മൂട്ടിക്ക് പുറമെ തിലകന്‍, കവിയൂര്‍ പൊന്നമ്മ, സരിത, മുകേഷ് ഉള്‍പ്പെടെയുള്ള മികച്ച താരനിരയായിരുന്നു തനിയാവര്‍ത്തനത്തിനായി ഒന്നിച്ചത്.
തുടർ പരാജയങ്ങൾ ഏറ്റുവാങ്ങി മമ്മൂട്ടി മലയാള സിനിമയിൽ നിന്ന് പുറത്താവാൻ പോകുന്ന ഘട്ടത്തിലാണ് തനിയാവർത്തനം എന്ന സിനിമ ഉണ്ടാവുന്നതെന്ന് നടൻ ഷോബി തിലകൻ പറയുന്നു. തനിയാവർത്തനത്തിൽ മമ്മൂട്ടി നായകനാവുന്നത് തന്റെ അച്ഛൻ തിലകൻ കാരണമാണെന്നും സിബി മലയിലിനോട് ആ കഥാപാത്രത്തിലേക്ക് മമ്മൂട്ടിയെ നിർദേശിച്ചത് തിലകനാണെന്നും അദ്ദേഹം പറഞ്ഞു. തനിയാവർത്തനത്തിൽ അഭിനയിച്ചാൽ മമ്മൂട്ടിക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ലെന്ന് തിലകൻ പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാസ്റ്റർ ബിന്നിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മമ്മൂക്കയുടെ സിനിമകൾ പരാജയപ്പെട്ട് അദ്ദേഹം മലയാള സിനിമയിൽ നിന്ന് പുറത്താവുന്ന ഒരു ഘട്ടം വരെ എത്തിയിരുന്നു. സിനിമയൊന്നും ഇല്ലാത്ത അവസ്ഥ വന്നു. സമ്പത്തികമായൊക്കെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകുന്ന ഒരു സമയത്തേക്ക് എത്തി. അദ്ദേഹം വളരെ വ്യക്തിപരമായി അച്ഛനോട് സംസാരിച്ചിരുന്നു.
എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല, മക്കളുടെ പഠിത്തമൊക്കെ നോക്കണമെന്നെല്ലാം മമ്മൂക്ക അച്ഛനോട് പറഞ്ഞിട്ടുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്. ആ സമയത്ത് ഒരു നാടകം ചെയ്യാനായി സംവിധായകൻ ലോഹിതദാസ് അച്ഛനെ കാണാൻ വന്നു. അതായിരുന്നു തനിയാവർത്തനത്തിന്റെ സ്ക്രിപ്റ്റ്. അച്ഛനത് വായിച്ചിട്ട് അദ്ദേഹത്തോട് പറഞ്ഞു, ഇത് നമുക്ക് നാടകമല്ല സിനിമയാക്കാമെന്ന്.
സിനിമയാക്കുകയാണെങ്കിൽ അതിലെ മാഷിന്റെ കഥാപാത്രം മമ്മൂട്ടിയെ കൊണ്ട് ചെയ്യിപ്പിക്കണമെന്ന് അച്ഛൻ പറഞ്ഞു. അങ്ങനെയാണ് സിബി മലയിൽ സാറിന്റെ അടുത്തേക്ക് ലോഹി സാറിനെ അയക്കുന്നതും മമ്മൂക്ക ആ സിനിമയുടെ ഭാഗമാകുന്നതും. മമ്മൂക്ക അച്ഛനോട് സംസാരിച്ചപ്പോഴാണ്, സിബി മലയിൽ ഒരു ഡേറ്റിന് വേണ്ടി വരും, അപ്പോൾ ഓക്കേ പറയണമെന്നും അച്ഛൻ പറയുന്നത്.
അതിൽ അഭിനയിച്ചു കഴിഞ്ഞാൽ മലയാള സിനിമയിൽ നിങ്ങൾക്ക് തിരിഞ്ഞുനോക്കേണ്ടി വരില്ലെന്ന് അച്ഛൻ മമ്മൂക്കയോട് പറഞ്ഞു. അങ്ങനെ പറഞ്ഞുവെന്നാണ് അച്ഛൻ എന്നോട് പറഞ്ഞിട്ടുള്ളത്. ശരിക്കും സംഭവിച്ചത് അത് തന്നെയാണ്. കാരണം പിന്നെ പുള്ളിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല,’ഷോബി തിലകൻ പറയുന്നു.
Content Highlight: Shoby Thilakan About Thaniyavarthanam Movie and Mammootty