ടി.കെ. രാജീവ് കുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 1999ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കണ്ണെഴുതി പൊട്ടും തൊട്ട്. മഞ്ജു വാര്യര്‍, തിലകന്‍, ബിജു മേനോന്‍, അബ്ബാസ്, കലാഭവന്‍ മണി എന്നിവരായിരുന്നു ഈ സിനിമയില്‍ പ്രധാനവേഷത്തില്‍ എത്തിയത്.
തന്റെ മാതാപിതാക്കളെ കൊലപ്പെടുത്തിയ ജന്മിയായ നടേശനോട് പ്രതികാരം ചെയ്യുന്ന ഭദ്രയുടെ കഥയാണ് ഈ സിനിമ പറഞ്ഞത്. ഭദ്രയായി മഞ്ജു വാര്യരും നടേശനായി തിലകനുമാണ് അഭിനയിച്ചത്. ഇരുവരും മത്സരിച്ച് അഭിനയിച്ച സിനിമയായിരുന്നു കണ്ണെഴുതി പൊട്ടും തൊട്ട്.
തിലകന്‍ മുമ്പ് മഞ്ജു വാര്യറിനെ കുറിച്ച് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് ഷോബി തിലകന്‍. നടിയുടേത് അസാധ്യ പെര്‍ഫോമന്‍സാണെന്ന് അച്ഛന്‍ അന്ന് പറയുകയായിരുന്നെന്നും കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമ കണ്ടാല്‍ അത് മനസിലാകുമെന്നും ഷോബി പറഞ്ഞു.
തിലകന്‍ മഞ്ജു വാര്യറുമായി മത്സരിച്ചുള്ള അഭിനയമായിരുന്നു ആ സിനിമയില്‍ നടത്തിയതെന്നും ഇടക്ക് അദ്ദേഹം ചെറുതായി നെര്‍വസായെന്ന് തോന്നുന്നുവെന്നും ഷോബി കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ തിലകനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അച്ഛന്‍ മുമ്പ് മഞ്ജു വാര്യറിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. മഞ്ജുവിന്റേത് അസാധ്യ പെര്‍ഫോമന്‍സാണ് എന്നാണ് അച്ഛന്‍ അന്ന് പറഞ്ഞത്. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയില്‍ അവര്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ആ സിനിമ നോക്കിയാല്‍ അത് കാണാന്‍ പറ്റും.
അച്ഛന്‍ മഞ്ജുവുമായി മത്സരിച്ചുള്ള ഒരു അഭിനയമായിരുന്നു അതില്‍ നടത്തിയത്. ഇടക്ക് അച്ഛന്‍ ചെറുതായി നെര്‍വസായെന്ന് തോന്നുന്നുണ്ട്. അഭിനയിക്കുമ്പോള്‍ മഞ്ജുവിന്റെ കൂടെ നിന്ന് താഴെ പോവാന്‍ പാടില്ലല്ലോ. കാരണം ആ സിനിമയിലൊക്കെ മഞ്ജുവിന്റെ പ്രകടനം അത്രയ്ക്ക് മനോഹരമായിരുന്നു. രണ്ടുപേരും കട്ടക്ക് തന്നെ നിന്നിട്ടുണ്ട്,’ ഷോബി തിലകന്‍ പറയുന്നു.
Content Highlight: Shobi Thilakan Talks About Manju Warrier And Thilakan