മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് തിലകൻ.
വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളത്തിൽ നിറഞ്ഞ് നിന്നിരുന്ന അദ്ദേഹം ഏതുത്തരത്തിലുള്ള വേഷവും തനിക്ക് അനായാസം ചെയ്യാൻ കഴിയുമെന്ന് തെളിയിച്ചതാണ്. ഇദ്ദേഹത്തിന്റെ മക്കളായ ഷമ്മി തിലകനും ഷോബി തിലകനും മലയാള സിനിമയിൽ സജീവമാണ്.
ഷോബി തിലകൻ അഭിനയത്തോടൊപ്പം ഡബ്ബിങ് ആർട്ടിസ്റ്റായും തിരക്കേറിയ താരമാണ്. മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് അദ്ദേഹം. മമ്മൂട്ടി എല്ലാം തുറന്ന് പറയുന്ന ആളാണെന്നും തനിക്ക് അദ്ദേഹത്തെ പേടിയാണെന്നും ഷോബി പറയുന്നു. തന്റെ ശൈലി മമ്മൂട്ടിക്ക് ഇഷ്ടമാണെന്നും ഷോബി മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘മമ്മൂക്ക ഉള്ളത് തുറന്നു പറയും. ചിലപ്പോൾ അത് നല്ലതായിരിക്കും ചിലപ്പോൾ ചീത്തയായിരിക്കും. പക്ഷേ എനിക്ക് പേടിയാണ്. ഞാൻ അദ്ദേഹത്തിന് ഡബ്ബ് ചെയ്തിട്ടുണ്ടെങ്കിലും ഞാനിതുവരെ പുള്ളിയെ വിളിച്ചിട്ട് അതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല.
അദ്ദേഹം എന്തുപറയുമെന്നുള്ള ഒരു ടെൻഷൻ എനിക്കുണ്ട്. പക്ഷെ ഇത് വരെ മോശം പറഞ്ഞിട്ടില്ല പുള്ളി. മറ്റ് പലരോടും എന്നെ കുറിച്ച് ‘ അവൻ കുഴപ്പമില്ല, നന്നായിട്ട് ചെയ്തിട്ടുണ്ട്, എന്ന് പറഞ്ഞിട്ടുണ്ട്.
കാരണം ഞാൻ ഏതോ ഒരു സിനിമ ഡബ്ബ് ചെയ്തുകൊണ്ടിരിക്കുമ്പോൾ മമ്മൂക്ക വന്നു. മമ്മൂക്ക വന്നപ്പോൾ ഞാൻ മാറി. മമ്മൂക്ക ഡബ്ബ് ചെയ്തിട്ട് ഞാൻ ചെയ്യാം എന്ന് പറഞ്ഞു മാറി നിന്നു. പുള്ളി വന്നിട്ട് ചോദിച്ചു, ആരാണ് ഡബ്ബ് ചെയ്തുകൊണ്ടിരുന്നതെന്ന്. എന്നെ കണ്ടിട്ടാണ് അദ്ദേഹം പോയത്.
ഞാൻ ഡബ്ബ് ചെയ്തത് ഒന്ന് ഇടാൻ അവരോട് പറഞ്ഞു. പുള്ളി അതൊക്കെ കേട്ടു. അത് മൊത്തം കേട്ടിട്ട്, ആ കുഴപ്പമില്ല നമുക്ക് തുടങ്ങാം എന്ന് പറഞ്ഞു. അദ്ദേഹം അങ്ങനെ അഭിപ്രായം പറയുന്ന ആളാണ്. എന്റെ ശൈലിയൊക്കെ ഇഷ്ടമുള്ള ആളാണ് അദ്ദേഹം,’ഷോബി തിലകൻ പറയുന്നു.
Content Highlight: Shobi Thilakan Talk About Mammootty