മലായളസിനിമയിലെ ഡബ്ബിങ് മേഖലയില്‍ കഴിഞ്ഞ 20 വര്‍ഷത്തിലധികമായി നിറസാന്നിധ്യമായി നില്‍ക്കുന്നയാളാണ് ഷോബി തിലകന്‍. 50ലധികം ചിത്രങ്ങളില്‍ ഡബ്ബ് ചെയ്ത ഷോബി തിലകന്‍ സീരിയല്‍ രംഗത്തും സജീവമാണ്. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡ് രണ്ടുവട്ടം ഷോബി തിലകനെ തേടിയെത്തിയിരുന്നു. അഭിനയത്തിലും ഷോബി തിലകന്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
തിലകനെ ഡബ്ബിങ്ങില്‍ സഹായിച്ച അനുഭവം പങ്കുവെക്കുകയാണ് ഷോബി തിലകന്‍. മാജിക് മാജിക് എന്ന ചിത്രത്തില്‍ എസ്.പി. ബാലസുബ്രഹ്‌മണ്യത്തിന് ഡബ്ബ് ചെയ്തത് തിലകനായിരുന്നെന്ന് ഷോബി പറഞ്ഞു. ത്രീ.ഡിയിലൊരുങ്ങിയ ആ ചിത്രം തമിഴിലാണ് ഷൂട്ട് ചെയ്തതെന്നും മലയാളത്തില്‍ മൊഴിമാറ്റം ചെയ്ത് ഇറങ്ങിയിരുന്നെന്നും ഷോബി കൂട്ടിച്ചേര്‍ത്തു. തിലകന് പുറമെ ജഗദീഷ്, ജനാര്‍ദ്ദനന്‍, ഷമ്മി തിലകന്‍ തുടങ്ങിയവരും ഡബ്ബ് ചെയ്തിരുന്നവെന്നും ഷോബി പറഞ്ഞു.
തിലകനെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചത് താനും ഷമ്മി തിലകനും കൂടിയായിരുന്നുവെന്ന് ഷോബി കൂട്ടിച്ചേര്‍ത്തു. എസ്.പി.ബി. തമിഴില്‍ പറയുന്ന ഡയലോഗിന് തന്റെ ശബ്ദം സിങ്കാകുമോ എന്ന് ചോദിച്ചെന്നും താനും ഷമ്മിയും കൂടി അതിനുള്ള ടിപ്‌സ് പറഞ്ഞുകൊടുത്തിരുന്നെന്നും ഷോബി തിലകന്‍ പറഞ്ഞു. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖ്തതിലാണ് ഷോബി തിലകന്‍ ഇക്കാര്യം പറഞ്ഞത്.
‘അച്ഛന്റെ ഡബ്ബിങ് പലപ്പോഴും അടുത്ത് നിന്ന് കാണാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. അതില്‍ നിന്നൊക്കെ ചിലത് പഠിച്ചിട്ടുമുണ്ട്. ഒരൊറ്റ സിനിമയില്‍ മാത്രം അച്ഛനെ ഡബ്ബിങ്ങില്‍ സഹായിക്കാനുള്ള അവസരം കിട്ടിയിട്ടുണ്ടായിരുന്നു. മാജിക് മാജിക് എന്ന സിനിമയിലായിരുന്നു. അത് ത്രീ.ഡി. സിനിമയായിരുന്നു. തമിഴ് ലാംഗ്വേജിലാണ് ആ സിനിമ ഷൂട്ട് ചെയ്തത്. ആ പടത്തില്‍ എസ്.പി ബാലസുബ്രഹ്‌മണ്യം സാറിന് ഡബ്ബ് ചെയ്തത് അച്ഛനായിരുന്നു.
അച്ഛന്‍ മാത്രമല്ല, ജഗദീഷ്, ജനാര്‍ദനന്‍ ചേട്ടന്‍, ഷമ്മി, ഞാന്‍ അങ്ങനെ കുറേപ്പേര്‍ ആ പടത്തില്‍ ഡബ്ബ് ചെയ്തിട്ടുണ്ടായിരുന്നു. ഞാനും ഷമ്മിയും കൂടിയായിരുന്നു അച്ഛനെ അസിസ്റ്റ് ചെയ്തിരുന്നത്. ‘എടാ പുള്ളി തമിഴാണല്ലോ പറയുന്നത്, എന്റെ ശബ്ദം അതിന്റെ കൂടെ എങ്ങനെ സിങ്ക് ആകും’ എന്ന് അച്ഛന്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പക്ഷേ ഞാനും ഷമ്മിയും കൂടി ചെറിയ ടിപ്‌സൊക്ക പറഞ്ഞുകൊടുത്ത് ആ പടത്തിന്റെ ഡബ്ബിങ് കംപ്ലീറ്റ് ചെയ്യിച്ചു. ആ ഒരു സിനിമയില്‍ മാത്രമേ അങ്ങനെ നടന്നുള്ളൂ,’ ഷോബി തിലകന്‍ പറയുന്നു.
Content Highlight: Shobi Thilakan says that Thilakan dubbed for SP Balasubramiyam in Magic Magic movie