അച്ഛനും ലാലേട്ടനും തമ്മില്‍ ഒരു ഗിവ് ആന്‍ഡ് ടേക്ക് പോളിസിയുണ്ട്, അത് മറ്റുള്ളവരിലില്ല: ഷോബി തിലകന്‍
Film News
അച്ഛനും ലാലേട്ടനും തമ്മില്‍ ഒരു ഗിവ് ആന്‍ഡ് ടേക്ക് പോളിസിയുണ്ട്, അത് മറ്റുള്ളവരിലില്ല: ഷോബി തിലകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 6th April 2022, 8:07 pm

തിലകനെ ആലോചിക്കുമ്പോള്‍ ഒരുപിടി അച്ഛന്‍ കഥാപാത്രങ്ങളാണ് ഓര്‍മയിലേക്ക് വരുകയെങ്കില്‍ അതില്‍ മുന്‍പന്തിയില്‍ മോഹന്‍ലാലിന്റെ അച്ഛന്‍ കഥാപാത്രങ്ങളായിരിക്കും വരിക. മിന്നാരം, കിരീടം, നരസിംഹം, പവിത്രം, സ്ഫടികം തുടങ്ങി നിരവധി ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ അച്ഛനായി തിലകന്‍ എത്തിയിട്ടുണ്ട്.

മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ തിലകന് ഒരു പോസിറ്റീവ് എനര്‍ജി ലഭിക്കുന്നുണ്ടെന്ന് മകന്‍ ഷോബി തിലകന്‍ പറയുന്നു. അത് അവര്‍ തമ്മിലുള്ള ഒരു ഗിവ് ആന്‍ഡ് ടേക്ക് പോളിസിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലാണ് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലാലേട്ടനൊപ്പം അഭിയിക്കുമ്പോള്‍ അച്ഛന് ഒരു പോസിറ്റീവ് എനര്‍ജി ലഭിക്കുണ്ടെന്ന്‌ പറഞ്ഞിട്ടുണ്ട്. അവര്‍ തമ്മിലുള്ള കോമ്പിനേഷന്‍ ഒരു ഗിവ് ആന്‍ഡ് ടേക്ക് പോളിസിയാണ്. അത് മറ്റുള്ളവരില്‍ നിന്ന് അങ്ങനെ കിട്ടാറില്ല. അത് സ്വഭാവികമാണ്.

ഒരു നല്ല ആര്‍ട്ടിസ്റ്റിന്റെ കൂടെ അഭിനയിക്കുമ്പോള്‍ അത് നമുക്ക് തിരിച്ച് കിട്ടും. ഓപ്പോസിറ്റ് നില്‍ക്കുന്ന ആളിന്റെ ഭാവങ്ങള്‍ക്കനുസരിച്ചേ നമുക്കും അഭിനയിക്കാനാവൂ. ഒരു നല്ല ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായിരിക്കണമെങ്കില്‍ ഉള്ളില്‍ ഒരു അഭിനേതാവ് ഉണ്ടായിരിക്കണമെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്,’ ഷോബി തിലകന്‍ പറഞ്ഞു.

മഞ്ജു വാര്യരുടേത് അസാധ്യ പെര്‍ഫോമന്‍സാണെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ടെന്നും ഷോബി തിലകന്‍ പറഞ്ഞു.

‘മഞ്ജു വാര്യര്‍ എന്ന നടിയെ കുറിച്ച് അസാധ്യ പെര്‍ഫോമന്‍സാണെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയില്‍ അത് കാണാന്‍ പറ്റും. മഞ്ജുവുമായി മത്സരിച്ചുള്ള ഒരഭിനയമായിരുന്നു. അച്ഛന്‍ ചെറുതായി നെര്‍വസായി എന്ന് തോന്നുന്നു.

മഞ്ജുവിന്റെ കൂടെ നിന്ന് താഴെ പോവാന്‍ പാടില്ലല്ലോ. അത്രയ്ക്ക് മനോഹരമായിരുന്നു മഞ്ജുവിന്റെ പ്രകടനം. രണ്ട് പേരും കട്ടക്ക് നിന്നു,’ ഷോബി പറഞ്ഞു.

Content Highlight: shobi thilakan about thilakan and mohanlal