| Wednesday, 4th September 2024, 12:06 pm

ആ മമ്മൂട്ടി ചിത്രത്തിന് ശേഷം എല്ലാവരും എന്നെ വിളിച്ച് അഭിനന്ദിച്ചു, ക്രെഡിറ്റ്‌ കൊടുക്കേണ്ടത് അദ്ദേഹത്തിനാണ്: ഷോബി തിലകൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിൽ പുതിയ മേക്കിങ് സ്റ്റൈലിന് തുടക്കം കുറിച്ച സംവിധായകനാണ് അമൽ നീരദ്. അമൽ നീരദ് ആദ്യമായി സംവിധാനം ചെയ്ത ബിഗ്. ബി അവതാരണത്തിലെ പുതുമ കൊണ്ട് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടി, മനോജ്‌.കെ.ജയൻ, ബാല തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ വില്ലൻ കഥാപാത്രമായ സായിപ്പ് ടോണിക്ക് ശബ്‌ദം നൽകിയത് ഷോബി തിലകൻ ആയിരുന്നു.

മുമ്പൊന്നും കേൾക്കാത്ത വിധത്തിലായിരുന്നു ഷോബി തിലകൻ കഥാപാത്രത്തിന് ശബ്ദം നൽകിയത്. കഥാപാത്രത്തിന് വളരെ ഫ്ലാറ്റായി ഡബ്ബ് ചെയ്യാനായിരുന്നു തന്നോട് പറഞ്ഞതെന്ന് ഷോബി തിലകൻ പറയുന്നു. പടം ഇറങ്ങിയ ശേഷം ഒരുപാടാളുകൾ തന്നെ വിളിച്ച് അഭിനന്ദിച്ചെന്നും എന്നാൽ എല്ലാ ക്രെഡിറ്റും അമൽ നീരദിനാണെന്നും ഷോബി തിലകൻ പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പുറത്തുനിന്ന് ആളെ വിളിച്ചാൽ കാശ് കൊടുത്ത് പറഞ്ഞ് വിട്ടേക്കണം. പേറ് വരെ ഇവിടെ കിടത്തരുത്, ഇതായിരുന്നു എനിക്കുണ്ടായിരുന്ന ഫസ്റ്റ് ഡയലോഗ്. ഫ്ലാറ്റ് ആയിട്ട് ചെയ്യണമെന്നായിരുന്നു എന്നോട് പറഞ്ഞത്.

പക്ഷെ അങ്ങനെ പറഞ്ഞാൽ നമുക്ക് എന്ത് ചെയ്യാൻ പറ്റും. അതിൽ അഭിനയിച്ച ആർട്ടിസ്റ്റ് നന്നായി ത്രോ ആയിട്ടാണ് അഭിനയിച്ചത്. അതായത് പറയുന്നത് പെട്ടെന്ന് മനസിലാവില്ല. ഞാൻ വോയിസ്‌ എടുത്ത് കഴിഞ്ഞപ്പോൾ അമൽ നീരദ് പറഞ്ഞു, ചേട്ടാ ഇത് മതിയെന്ന്.

ഇതിൽ തന്നെ പിടിച്ചോയെന്ന് അമൽ പറഞ്ഞു. അങ്ങനെ പറഞ്ഞിട്ടാണ് ആ പടത്തിൽ മൊത്തം ത്രോയായി ചെയ്തത്. അവിടെയൊക്കെ നല്ല ഫ്ലാറ്റ് ആയിട്ടാണ് സൗണ്ട് നൽകിയിട്ടുള്ളത്. മനോജ്‌ കെ.ജയനുമായുള്ള സീനൊക്കെ അങ്ങനെയാണ് ചെയ്തത്.

പടം ഇറങ്ങി കഴിഞ്ഞ ശേഷം ഒരു മുപ്പത് പേരാണ് എന്നെ വിളിച്ചത്. എല്ലാവരും ചോദിച്ചത്, ഇത് എങ്ങനെയാണ് ചെയ്തതെന്നായിരുന്നു. ഞാൻ പറഞ്ഞത് അതൊക്കെ എന്റെ ട്രിക്ക് ആയിരുന്നു എന്നാണ്. പക്ഷെ ഞാൻ അതിന്റെ ഫുൾ ക്രെഡിറ്റ്‌ കൊടുക്കുന്നത് അമൽ നീരദിനാണ്,’ഷോബി തിലകൻ പറയുന്നു.

Content Highlight: Shobi Thilakan About Big B Movie Dubbing

We use cookies to give you the best possible experience. Learn more