| Thursday, 13th April 2023, 4:16 pm

ഗ്ലിസറിനാണെന്ന് പറഞ്ഞിട്ട് ലാല്‍ വിശ്വസിച്ചില്ല; ഇപ്പോഴും അതൊക്കെ പറഞ്ഞ് കളിയാക്കും: ശോഭന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച പ്രേക്ഷക പ്രിയ താര ജോഡികളാണ് ശോഭനയും മോഹന്‍ലാലും. ആദ്യമായി ഒരുമിച്ച് അഭിനയിച്ചപ്പോഴുള്ള രസകരമായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടി ശോഭന. പരിചയപ്പെട്ട സമയങ്ങളില്‍ ഇരുവരും തമ്മില്‍ സംസാരിക്കുക പോലുമില്ലായിരുന്നു എന്നും സിനിഉലകത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

‘എനിക്കും മോഹന്‍ലാലിനും ഏകദേശം ഒരേ പ്രായമായിരുന്നു. ഞങ്ങള്‍ രണ്ട് പേരും കുട്ടികളെ പോലെയായിരുന്നു. ആദ്യം ചെയ്ത സിനിമയിലൊന്നും ഞങ്ങള്‍ അത്ര കംഫര്‍ട്ടബിളായിരുന്നില്ല. രണ്ട് രീതിയിലുള്ള മനസുള്ള ചെറുപ്പക്കാര്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നത് ആലോചിച്ച് നോക്കൂ. ഞങ്ങള്‍ പരസ്പരം അധികം സംസാരിക്കില്ലായിരുന്നു. പക്ഷെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ കുഴപ്പമില്ലാതായി.

കെട്ടിപ്പിടിക്കുന്ന ഒരു സീനില്‍ മൂക്കിള ഷര്‍ട്ടിലാക്കിയെന്ന് പറഞ്ഞ് മോഹന്‍ലാല്‍ കളിയാക്കുമായിരുന്നു. മൂക്കിളയില്ല ഗ്ലിസറിനാണെന്ന് എത്ര പറഞ്ഞിട്ടും മനസിലായില്ല. ഇപ്പോഴും അത് പറഞ്ഞ് കളിയാക്കും,’ ശോഭന പറഞ്ഞു.

അതേസമയം മമ്മൂട്ടിക്കൊപ്പമുള്ള അനുഭവവും താരം പങ്കുവെച്ചു. മമ്മൂട്ടിക്കൊപ്പം ഒരേ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ പങ്കാളി ഭക്ഷണമവുമായി വന്ന് ലൊക്കേഷനില്‍ കാത്തിരിക്കുമായിരുന്നു എന്നും ശോഭന പറഞ്ഞു.

‘മമ്മൂട്ടിയോടൊപ്പം അറുപതോളം സിനിമകള്‍ ചെയ്തു. ഞങ്ങള്‍ക്ക് ഒരേ സ്ഥലത്ത് തന്നെ ഷൂട്ടുണ്ടായിരുന്ന സമയമായിരുന്നു അത്. ഭാര്യ സുല്‍ഫത്ത് അദ്ദേഹത്തിന് ഭക്ഷണവുമായി വരുമായിരുന്നു. വീട്ടില്‍ നിന്ന് എന്ത് ഭക്ഷണമാണ് കൊണ്ടുവരേണ്ടതെന്ന് എന്നോട് ചോദിച്ചു. ഞാന്‍ പത്തിരിയും മീന്‍ കറിയുമെന്ന് പറഞ്ഞു. എന്റെ ഷൂട്ട് കഴിയാന്‍ ഒരുപാട് വൈകി. പാവം അവര്‍ മൂന്ന് മണിവരെ എനിക്കുവേണ്ടി കാത്തിരുന്നു. ഒടുവില്‍ ഞങ്ങള്‍ നേരില്‍ കണ്ടു. ഒരുമിച്ചിരുന്ന് ഭക്ഷണവും കഴിച്ചു,’ ശോഭന പറഞ്ഞു.

content highlight: shobhana share funny experience with mohanlal

We use cookies to give you the best possible experience. Learn more