തിരുവനന്തപുരം: ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
”ശോഭാ സുരേന്ദ്രന്‍ ഈ തെരഞ്ഞെടുപ്പില്‍ ശക്തമായി എന്‍.ഡി.എയ്ക്ക് വേണ്ടി മത്സരിക്കും.
അവരോട് പാര്‍ട്ടി ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവരു തന്നെയായിരുന്നു വ്യക്തിപരമായ അസൗകര്യം അറിയിച്ചത്. അവര്‍ ദല്‍ഹിയില്‍ പോകുന്നതിന് രണ്ട് ദിവസം മുന്‍പ് ഞാന്‍ തന്നെ അവരെ വിളിച്ച് സംസാരിച്ചതാണ്. ബി.ജെ.പിക്ക് അകത്ത് ഒരു വിധത്തിലുള്ള തര്‍ക്കങ്ങളുമില്ല,” സുരേന്ദ്രന്‍ പറഞ്ഞു.
ശോഭാ സുരേന്ദ്രനും താനും തമ്മില്‍ നല്ല ബന്ധമാണുള്ളത്. ബാക്കിയെല്ലാം മാധ്യമപ്രവര്‍ത്തകരുണ്ടാക്കുന്ന കഥകളാണെന്നും അവയ്ക്ക് 24 മണിക്കൂര്‍ പോലും ആയുസില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ശോഭാ സുരേന്ദ്രന്റെ പേര് ഒഴിവാക്കിയത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. കേന്ദ്ര നേതൃത്വം ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ട് പോലും സംസ്ഥാന നേതൃത്വം ഇതിന് തയ്യാറാകാത്തത് വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സുരേന്ദ്രന്‍ തന്നെ ശോഭാ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അറിയിച്ചത്.
അതേസമയം ശോഭാ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സുരേന്ദ്രന്‍ തയ്യാറായില്ല. ശോഭ മത്സരിക്കുമെന്ന് പറഞ്ഞെങ്കിലും ഏത് സീറ്റിലായിരിക്കും എന്നത് സംബന്ധിച്ചുള്ള വിശദാംശങ്ങളൊന്നും സുരേന്ദ്രന്‍ പങ്കുവെച്ചില്ല.
കഴക്കൂട്ടം മണ്ഡലത്തില്‍ ശോഭ മത്സരിക്കാനാണ് സാധ്യത എന്നാണ് പൊതുവില്‍ വിലയിരുത്തലുകള്‍. കഴിഞ്ഞ തവണ കഴക്കൂട്ടത്ത് സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി ഇത്തവണ ആരെ രംഗത്ത് ഇറക്കുമെന്നത് സംബന്ധിച്ച് വലിയ രാഷ്ട്രീയ ചര്‍ച്ചകളാണ് നടക്കുന്നത്. കഴക്കൂട്ടവും, കൊല്ലവും, കരുനാഗപ്പള്ളിയുമാണ് ബി.ജെ.പി പട്ടികയില്‍ ഇന്നലെ ഒഴിച്ചിട്ടത്. കഴിഞ്ഞ തവണ വി. മുരളീധരന്‍ കഴക്കൂട്ടത്ത് രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ബി.ജെ.പി ശോഭാ സുരേന്ദ്രന് കഴക്കൂട്ടം നല്‍കുമോ എന്നതില്‍ സസ്പന്‍സ് തീരുന്നില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Shobha Surendran Will compete in Election Says K Surendran