കോഴിക്കോട്: ചാനല്‍ ചര്‍ച്ചക്കിടെ മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകരനുനേരെ ഭീഷണിയുമായി ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടിവ് അംഗം ശോഭാസുരേന്ദ്രന്‍. പ്രധാനമന്ത്രിയുടെ കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിലെ പ്രസംഗവുമായി
വുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു ഭീഷണി കലര്‍ന്ന സ്വരത്തില്‍ ശോഭ സുരേന്ദ്രന്റെ പരാമര്‍ശം.
ഭഗത് സിംഗ് ജയിലില്‍ കഴിയവേ കോണ്‍ഗ്രസിന്റെ ഒരു നേതാക്കളും അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിച്ചില്ലെന്നായിരുന്നു മോദിയുടെ പ്രസംഗം. എന്നാല്‍ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഭഗത് സിംഗിനെ ജയിലില്‍ പോയി സന്ദര്‍ശിച്ച കാര്യം അവതാരക പറഞ്ഞെങ്കിലും ഒരു വ്യക്തി സ്വയം എഴുതിയ ആത്മകഥ എങ്ങിനെയാണ് ചരിത്രമായി അംഗീകരിക്കുക എന്നായിരുന്നു ശോഭാസുരേന്ദ്രന്റെ വാദം.
നെഹ്റുവിന്റെ ആത്മകഥയുടെ മുന്നില്‍ ചര്‍ച്ച മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഇതിനെ കുറിച്ച് ആരാഞ്ഞ അവതാരകയോട് ഷാനി പറഞ്ഞത് അപ്പാടെ വിഴുങ്ങാന്‍ തയ്യാറാല്ലെന്നും ഷാനിയുടെ ചര്‍ച്ചകള്‍ ഞങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നുമായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി.
താന്‍ ഈ ചോദ്യത്തിന് മുകളില്‍ ഉള്ള ചര്‍ച്ച ഇവിടെ അവസാനിപ്പിക്കുകയാണെന്നും ദയവായി ശോഭാ സുരേന്ദ്രന്റെ ശ്രദ്ധയില്‍ പ്രസംഗംപ്പെട്ടിട്ടില്ലെങ്കില്‍ തെറ്റായി വ്യാഖ്യാനിക്കരുതെന്നും പ്രധാനമന്ത്രിയുടെ പ്രസംഗം മുഴുവനായി ചര്‍ച്ചയില്‍ കാണിക്കാന്‍ കഴിയില്ലെന്നും അവതാരക പറഞ്ഞെങ്കിലും ശോഭാ സുരേന്ദ്രന്‍ തന്റെ വാദം തുടരുകയായിരുന്നു.
വീഡിയോ കടപ്പാട്- മനോരമ ന്യൂസ്
ഇതിനിടെ ഇത് ചെറിയ കളിയല്ല ഷാനി. ഇതിന് ഷാനി മറുപടി പറയേണ്ടി വരുമെന്നും ശോഭാ സുരേന്ദ്രന്‍ പറയുന്നുണ്ടായിരുന്നു. ഇടയ്ക്ക് അവതാരകയോട് ഹിന്ദി പഠിക്കാനും ശോഭാ സുരേന്ദ്രന്‍ പറയുന്നുണ്ടായിരുന്നു.
എന്നാല്‍ ചര്‍ച്ചക്കിടെ മറുപടി പറഞ്ഞ സി.പി.ഐ നേതാവ് ആനിരാജ ഇത്തരം ഭീഷണികള്‍ ഇവിടെ വിലപ്പോവില്ലെന്നും അത്തരം അസഹിഷ്ണുത ആര്‍ക്കും വേണ്ടെന്നും പറഞ്ഞു. അത് ഈ രാജ്യത്തിന് നല്ലതല്ലെന്നും ആനിരാജ വ്യക്തമാക്കി.
WATCH THIS VIDEO: