ന്യൂദല്‍ഹി: ബി.ജെ.പി സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ തന്നെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധവുമായി ശോഭ സുരേന്ദ്രന്‍. ജനങ്ങളുടെ കോര്‍ കമ്മിറ്റിയില്‍ തനിക്ക് സ്ഥാനമുണ്ടെന്ന് അവര്‍ ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
പ്രവര്‍ത്തനത്തിന് അവസരം നല്‍കേണ്ടത് പാര്‍ട്ടി അധ്യക്ഷനല്ലെന്നും ശോഭ സുരേന്ദ്രന്‍ തുറന്നടിച്ചു.
രണ്ടര പതിറ്റാണ്ടിലധികമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നുണ്ട്. പഞ്ചായത്തംഗം പോലുമില്ലാത്ത കാലത്ത് പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചു.
ജനങ്ങളുടെ കോര്‍ കമ്മിറ്റിയില്‍ സ്ഥാനമുണ്ട്. പാര്‍ട്ടിക്ക് സ്വാധീനമില്ലാത്ത കാലത്ത് കമ്യൂണിസ്റ്റ് കോട്ടകൊത്തളങ്ങളില്‍ പ്രസംഗിച്ചിട്ടുണ്ടെന്നും ശോഭ സുരേന്ദ്രന്‍ ദല്‍ഹിയില്‍ പറഞ്ഞു.
സുരേഷ് ഗോപി കോര്‍ കമ്മിറ്റിയില്‍ വരുന്നതില്‍ സന്തോഷമുണ്ടെന്നും ശോഭ പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നിയോഗിക്കേണ്ടത് അധ്യക്ഷനാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, ദല്‍ഹി സന്ദര്‍ശനത്തിനിടയില്‍ മുന്‍ മന്ത്രിമാര്‍ക്കെതിരായ സ്വര്‍ണ കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ ശോഭ സുരേന്ദ്രന്‍ ദേശീയ വനിത കമ്മീഷനും വനിത ശിശു ക്ഷേമ മന്ത്രി സ്മൃതി ഇറാനിക്കും പരാതി നല്‍കി.