| Thursday, 10th January 2019, 10:06 am

ദുരുദ്ദേശപരമായ ഹരജി; ഒടുക്കം പിഴയടച്ച് തടിതപ്പി ശോഭാ സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പൊതുതാല്‍പ്പര്യ ഹരജിയെന്ന വ്യാജേന ദുരുദ്ദേശപരമായ ഹരജി നല്‍കിയതിന് ബി.ജെ.പി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ പിഴയടച്ചു. ഹൈക്കോടതി ലീഗല്‍ സര്‍വീസ് കമ്മിറ്റിയിലാണ് ശോഭാ സുരേന്ദ്രന്‍ പിഴയടച്ചത്.

നേരത്തെ താന്‍ പിഴയടക്കില്ലെന്നും സുപ്രീംകോടതിയില്‍ പോകുമെന്നുമായിരുന്നു ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നത്.

ALSO READ: സംഘര്‍ഷ സമയത്ത് മാത്രം ഒ.ബി.സിക്കാരെ ഉപയോഗിക്കുന്നു; ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് രാജിവെച്ചു

ശബരിമലയിലെ പൊലീസ് നടപടിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ശോഭാ സുരേന്ദ്രന്‍ ഹരജി നല്‍കിയത്. കോടതിയില്‍ നിന്ന് കടുത്ത വിമര്‍ശനമാണ് ശോഭയ്ക്ക് നേരിടേണ്ടി വന്നത്.

പിഴ നല്‍കാന്‍ ഉദ്ദേശ്യമില്ലെന്ന് മാധ്യമങ്ങളടിലടക്കം ശോഭ പറഞ്ഞിരുന്നുവെങ്കിലും ഒടുവില്‍ ഹൈക്കോടതിയില്‍ പിഴയായ 25000 രൂപ അടച്ച് സംഭവം അവസാനിപ്പിച്ചു.

ALSO READ: “സ്ത്രീകളെ ബഹുമാനിക്കുന്ന സംസ്‌കാരം ഞങ്ങള്‍ വീട്ടില്‍ നിന്ന് തുടങ്ങിയതാണ്”; വിറയല്‍ നിര്‍ത്തി ഉത്തരം തരൂ; മോദിയ്ക്ക് മറുപടിയുമായി രാഹുല്‍

ശോഭയുടേത് വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടിയുള്ള ഹരജിയാണെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച്, ഇത്തരം അടിസ്ഥാനമില്ലാത്ത ഹര്‍ജികള്‍ തടയുന്നതിന് സമൂഹത്തിനുള്ള സന്ദേശമെന്ന നിലക്ക് 25,000 രൂപ പിഴയും ചുമത്തുകയായിരുന്നു. അനാവശ്യ വാദങ്ങള്‍ കോടതിയില്‍ ഉന്നയിക്കരുതെന്നും, ഇത് പരീക്ഷണത്തിനായി ഹരജികള്‍ നല്‍കാനുള്ള സ്ഥലമല്ലെന്നും ഡിവിഷന്‍ ബെഞ്ച് ശോഭയെ ഓര്‍മ്മിപ്പിച്ചു.

ഹരജി പിന്‍വലിച്ച് മാപ്പു പറയാമെന്ന ശോഭയുടെ അഭിഭാഷകന്‍ അറിയിച്ചുവെങ്കിലും കോടതി വഴങ്ങിയില്ല. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് ജയശങ്കര്‍ അടങ്ങിയ ബെഞ്ച് പിഴയോട് കൂടി ഹരജി തളളുകയായിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more