|

വളരെ കംഫര്‍ട്ടബിളായിട്ടുള്ള ഫീലായിരുന്നു ആ മോഹന്‍ലാല്‍ ചിത്രത്തിന്റെ സെറ്റില്‍ എനിക്ക് കിട്ടിയത്: ശോഭന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളാണ് ശോഭന. ബാലതാരമായി സിനിമയിലേക്കെത്തിയ ശോഭന ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മണിച്ചിത്രത്താഴിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ശോഭന സ്വന്തമാക്കിയിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലുമായി ശോഭന ഒന്നിക്കുന്ന ചിത്രമാണ് തുടരും. മോഹന്‍ലാലുമായി വീണ്ടും ഒന്നിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ശോഭന. തനിക്ക് ആ സെറ്റ് വളരെ നല്ല അനുഭവമായിരുന്നെന്ന് ശോഭന പറഞ്ഞു. എന്നാല്‍ തന്നെ എങ്ങനെ സഹിച്ചുവെന്ന് ആ സിനിമയുടെ ക്രൂവിനോട് തന്നെ ചോദിക്കണമെന്നും ശോഭന കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാലിനെ ഈയടുത്ത് കണ്ടതുപോലെ വലിയ ബഹളമോ ആള്‍ക്കൂട്ടമോ ഒന്നുമില്ലാത്ത സാധാരണ മനുഷ്യനായാണ് ഈ സിനിമയില്‍ പ്രത്യക്ഷപ്പെട്ടതെന്ന് ശോഭന പറഞ്ഞു. ഒരു സാധാരണ ടാക്‌സി ഡ്രൈവറായാണ് വേഷമിട്ടതെന്നും അയാളുടെ കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നും ശോഭന കൂട്ടിച്ചേര്‍ത്തു. ഇത്രയും മലയാളസിനിമ ചെയ്തിട്ടുള്ളതുപോലെയാണ് തുടരും ചെയ്തതെന്നും ശോഭന പറഞ്ഞു.

നോര്‍മലായിട്ടുള്ള ഒരു സ്‌ക്രിപ്റ്റില്‍, വളരെ നോര്‍മലായിട്ടുള്ള കഥാപാത്രമായിട്ടാണ് വന്നതെന്നും താന്‍ ആ കഥാപാത്രത്തിന്റെ പങ്കാളിയാണെന്നും ശോഭന കൂട്ടിച്ചേര്‍ത്തു. വളരെ കംഫര്‍ട്ടബിളായിട്ടുള്ള ഫീലായിരുന്നു ആ സിനിമയുടെ സെറ്റില്‍ തനിക്ക് ലഭിച്ചതെന്നും ശോഭന പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ടി.വിയോട് സംസാരിക്കുകയായിരുന്നു ശോഭന.

‘ആ സെറ്റില്‍ അവര്‍ എന്നെ വെച്ച് എങ്ങനെ സഹിച്ചു എന്നത് അവരോട് തന്നെ ചോദിക്കണം. എനിക്ക് അതിനെപ്പറ്റി അറിയില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലുമായി ഒന്നിക്കുകയാണെങ്കിലും അത് വലിയൊരു കൊമേഴ്‌സ്യല്‍ സിനിമയൊന്നുമല്ല. ഈയടുത്തായി അദ്ദേഹം ചെയ്തുവരുന്ന തരത്തില്‍, ചുറ്റിലും വലിയ ആള്‍ക്കൂട്ടങ്ങളും ബഹളവുമൊക്കെയുള്ള കഥാപാത്രമല്ല അത്.

ഒരു സാധാരണ ടാക്‌സി ഡ്രൈവറായാണ് ലാല്‍ സാര്‍ വരുന്നത്. അയാളുടെ കുടുംബത്തിന്റെ കഥയാണ് ഈ പടം പറയുന്നത്. ഇത്രയും മലയാളസിനിമകള്‍ എങ്ങനെ ചെയ്‌തോ, അതുപോലെയാണ് ഈ സിനിമയും ചെയ്തത്. നോര്‍മലായിട്ടുള്ള സ്‌ക്രിപ്റ്റില്‍ വളരെ നോര്‍മലായിട്ടുള്ള ക്യാരക്ടറാണ് ലാല്‍ സാറിന്റേത്. ഞാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ണറായിട്ടാണ് വേഷമിട്ടത്. വളരെ കംഫര്‍ട്ടബിളായിട്ടുള്ള ഫീലാണ് എനിക്ക് ആ സെറ്റില്‍ നിന്ന് കിട്ടിയത്,’ ശോഭന പറയുന്നു.

Content Highlight: Shobana shares the shooting experience of Thudarum movie with Mohanlal