| Sunday, 6th August 2017, 8:48 am

'അടിച്ചു ഞാന്‍ കരണം പൊട്ടിക്കുമെന്നു മാത്രമല്ല, കിട്ടിയാല്‍ തല്ലും' സുധീഷ് മിന്നിയ്‌ക്കെതിരെ ശോഭാ സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ച സി.പി.ഐ.എം നേതാവ് സുധീഷ് മിന്നിയെ അടിച്ചു കരണം പൊട്ടിക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. റിപ്പോര്‍ട്ടര്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

“എന്നെ പൊതുസമൂഹമധ്യത്തില്‍ അവഹേളിച്ചുകൊണ്ട് മുന്നോട്ടുവരുന്നവരെ അടിച്ചുകരണം പൊട്ടിക്കുമെന്നു മാത്രമല്ല, കിട്ടിയാല്‍ ഞാന്‍ അടിച്ചിരിക്കും. കേസ് ഞാന്‍ നടത്തും. സുധീഷ് മിന്നിയെ എന്റെ മുന്നില്‍കിട്ടിയാല്‍ ഞാന്‍ പറയാത്തതും ചെയ്യാത്തതുമായ കാര്യങ്ങള്‍, എന്റെ ഈ ശരീരത്തെ ഉപയോഗിച്ചുകൊണ്ടുള്‍പ്പെടെ, തന്റേടത്തോടുകൂടി അങ്ങനെ പച്ചക്കള്ളം പറയാന്‍ ഒരുത്തന്‍ തയ്യാറെടുപ്പു നടത്തി മുന്നോട്ടു വന്നിട്ടുണ്ടെങ്കില്‍ അടിച്ചു ഞാനവന്റെ കരണം പൊട്ടിക്കുമെന്ന് വീണ്ടും ഞാന്‍ ആവര്‍ത്തിക്കുകയാണ്” ശോഭാ സുരേന്ദ്രന്‍ പറയുന്നു.


Also Read: ‘ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി ഞങ്ങള്‍ക്കും ചിലത് പറയാനുണ്ട്’ ജെയ്റ്റ്‌ലിക്കുമുമ്പില്‍ സത്യാഗ്രഹത്തിന് ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയ 21 രക്തസാക്ഷികളുടെ കുടുംബം


“എന്നെക്കുറിച്ച് സുധീഷ് മിന്നി പറഞ്ഞത് ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടുണ്ട്. ഭക്ഷണം കഴിച്ചിട്ടുണ്ട്. അദ്ദേഹത്തിനെ അടുത്ത് ചേര്‍ത്ത് നിര്‍ത്തിയിട്ടുണ്ട്. എന്നിട്ട് അനിയാ എന്നു വിളിച്ചിട്ടുണ്ട്. കൂട്ടത്തില്‍ അദ്ദേഹം കുറേ ദിവസമായി ഒരു സ്ത്രീയെക്കുറിച്ചും പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍  നവമാധ്യമങ്ങളിലൂടെ എഴുതിക്കൊണ്ടിരിക്കുകയാണ്. എനിക്കെതിരെ ഒരു തരത്തിലും എനിക്കു യോജിക്കാന്‍ കഴിയാത്ത ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇട്ടുകൊണ്ടിരിക്കുകയാണ്. ” ശോഭ ആരോപിക്കുന്നു.

തന്നെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന് ആരോപിച്ച് സുധീഷ് മിന്നിയ്‌ക്കെതിരെ ശോഭാ സുരേന്ദ്രന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കിയിരുന്നു. തന്നെ വ്യക്തിഹത്യ നടത്താനാണ് സുധീഷിന്റെയും സുഹൃത്തുക്കളുടെയും ശ്രമമെന്നാരോപിച്ചായിരുന്ന പരാതി.

Latest Stories

We use cookies to give you the best possible experience. Learn more