| Tuesday, 5th November 2019, 5:27 pm

ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേയ്ക്ക് ശോഭാ സുരേന്ദ്രനും; കേന്ദ്രത്തിനു താല്‍പ്പര്യം വനിതാ അധ്യക്ഷയെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സംസ്ഥാന ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേയ്ക്ക് ശോഭാ സുരേന്ദ്രനെ പരിഗണിക്കുന്നതായി സൂചന. അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള മാറിയ ഒഴിവില്‍ രാജ്യസഭാംഗം സുരേഷ് ഗോപി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്.

ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഉന്നത പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ചു സമകാലിക മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സുരേഷ് ഗോപിയുമായി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാന അധ്യക്ഷ പദം അല്ലെങ്കില്‍ കേന്ദ്ര മന്ത്രി സ്ഥാനം എന്നീ വാഗ്ദാനങ്ങളാണ് ഷാ മുന്നോട്ടുവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കെ. സുരേന്ദ്രന്‍ അധ്യക്ഷനാവുന്നതില്‍ കേന്ദ്ര നേതൃത്വത്തിനു അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ ഒരു വനിത അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് കേന്ദ്ര വിലയിരുത്തല്‍. അതാണ് ശോഭാ സുരേന്ദ്രന് അനുകൂലമായിട്ടുള്ളത്.

തമിഴ്നാട്ടില്‍ തമിളിശൈ സൗന്ദര്യരാജനാണ് സംസ്ഥാന അധ്യക്ഷ പദത്തില്‍ ഇതുവരെ ഉണ്ടായിരുന്നത്. അവര്‍ തെലങ്കാന ഗവര്‍ണര്‍ ആയതോടെ അധ്യക്ഷ പദത്തില്‍ എവിടെയും വനിതകളില്ല. ഈ സാഹചര്യവും കേന്ദ്ര നേതൃത്വം പരിഗണിക്കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി, അയോധ്യ വിധി എന്നിവയ്ക്ക് ശേഷമായിരിക്കും സംസ്ഥാന അധ്യക്ഷപദം സംബന്ധിച്ച് കേന്ദ്ര നേതൃത്വം അന്തിമ തീരുമാനമെടുക്കുക

We use cookies to give you the best possible experience. Learn more