എന്താണ് കണ്‍കറന്റ് ലിസ്റ്റ്; എ.എ റഹിമിന്റെ ചോദ്യത്തിനോട് പിണറായിയോട് പോയി ചോദിക്കാന്‍ പറഞ്ഞ് ചര്‍ച്ച അവസാനിപ്പിച്ച് ശോഭാ സുരേന്ദ്രന്‍
Social Media
എന്താണ് കണ്‍കറന്റ് ലിസ്റ്റ്; എ.എ റഹിമിന്റെ ചോദ്യത്തിനോട് പിണറായിയോട് പോയി ചോദിക്കാന്‍ പറഞ്ഞ് ചര്‍ച്ച അവസാനിപ്പിച്ച് ശോഭാ സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th December 2018, 8:35 am

കൊച്ചി: എന്താണ് കണ്‍കറന്റ് ലിസ്റ്റ് ? സോഷ്യല്‍ മീഡിയയില്‍ ഇന്ന് വൈറലായിരിക്കുന്ന ചോദ്യമാണിത്. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലിന്റെ ചര്‍ച്ചയിലായിരുന്ന എന്താണ് കണ്‍കറന്റ് ലിസ്്റ്റ് എന്ന ചോദ്യം ഉയര്‍ന്ന് വന്നത്.

സി.പി.ഐ.എം പ്രതിനിധി എ.എ റഹിമും ബി.ജെ.പി പ്രതിനിധി ശോഭാ സുരേന്ദ്രനും തമ്മിലുള്ള വാക്‌പോരിലാണ് കണ്‍കറന്റ് വിഷയം ചര്‍ച്ചയായത്. വനിതാമതിലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ എന്ത് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിയമസഭ പ്രമേയം പാസാക്കിയാലെങ്കിലും കേന്ദ്രം നോക്കാം എന്ന് പറയാത്തത് എന്നും പത്തനംതിട്ട ജില്ലയിലെ പ്രവര്‍ത്തകര്‍ പോലും വിഷയം പ്രധാനമന്ത്രിയോട് ചോദിക്കാത്തത് എന്നും മനസിലാകുന്നില്ലെന്ന എന്ന അവതാരകന്‍ അഭിലാഷിന്റെ ചോദ്യത്തിനുള്ള മറുപടി പറയുന്നതിനിടെയാണ് ശോഭാ സുരേന്ദ്രനും റഹീമും തമ്മില്‍ വാക്‌പോര് ഉണ്ടായത്.

Also Read സ്ത്രീ-പുരുഷ സമത്വത്തിനുവേണ്ടിയാണ് മുഖ്യമന്ത്രി ധാര്‍ഷ്ട്യം കാണിക്കുന്നത്; എന്‍.എസ്.എസിന് കോടിയേരിയുടെ മറുപടി

ചോദ്യത്തിന് ഉത്തരമായി അവതാരകന് അഭിലാഷിന് അത് മനസിലാവില്ലെന്നും അവതാരകന്‍ എന്നതില്‍ ഉപരിയായി ബി.ജെ.പിയെ എങ്ങിനെയെങ്കിലും താറ് അടിച്ച് കാണിക്കുന്നതാണ് താല്പര്യമെന്നും പറഞ്ഞ ശോഭ .അവതാരകന്റെ ചോദ്യം പോലും കേള്‍ക്കാതെ സംസാരിച്ച് തുടങ്ങുകയായിരുന്നു.

തുടര്‍ന്ന് അവതാരകന്‍ തനിക്ക് എന്തെങ്കിലും മുന്‍വിധികള്‍ ഉണ്ടെന്ന് തന്നെ വെച്ചോളു എന്നാലും ചോദ്യം ലളിതമാണ് എന്ത് കൊണ്ടാണ് പത്തനംതിട്ട ജില്ലയിലെ ഒരു ബി.ജെ.പി പ്രവര്‍ത്തകനും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താത് എന്നും ചോദ്യം ആവര്‍ത്തിച്ചു.

തുടര്‍ന്ന് ബി.ജെ.പിയുടെ പ്രവര്‍ത്തകര്‍ അത്യാവശ്യം തലയ്ക്കകത്ത് ആള്‍താമസമുള്ളവരാണെന്നും അവര്‍ക്ക് അറിയാം കേരളത്തിന്റെ കണ്‍കറന്റ് ലിസ്റ്റിലുള്ള സംഭവമാണെന്ന് എന്ന് പറയുകയായിരുന്നു. ഇതോടെ അവതാരകന് ചിരിയടക്കാനായില്ല കേരളത്തിന് കണ്‍കറന്റ് ലിസ്റ്റ് എന്ന് പറയുന്ന ഒന്നില്ലെന്ന് ശോഭസുരേന്ദ്രനെ ഓര്‍മ്മിപ്പിച്ചെങ്കിലും കേള്‍ക്കാന്‍ തയ്യാറാകാതെ സംസാരിക്കുകയായിരുന്നു.

DOOL TALKവനിതാ മതില്‍ സര്‍ക്കാരിന്റേതല്ല നവോത്ഥാന പ്രസ്ഥാനങ്ങളുടേതാണ്: പുന്നല ശ്രീകുമാര്‍

തുടര്‍ന്ന് എന്താണ് കണ്‍കറന്റ് ലിസ്റ്റ് എന്ന് എ.എ റഹിം ചോദിച്ചെങ്കിലും പിണറായിയോട് പോയി ചോദിക്കാനായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി. എന്നാല്‍ ചോദ്യത്തില്‍ ഉറച്ചുനിന്ന റഹിമിനോട് കൂടുതല്‍ സംസാരിക്കാതെ ശോഭാ സുരേന്ദ്രന്‍ ചര്‍ച്ചയില്‍നിന്ന് ഒഴിവാകുകയും ചെയ്തു. ശോഭയുടെ മറുപടി അവതാരകനെയും പാനല്‍ അംഗങ്ങളെയും ചിരിയിലാഴ്ത്തിയിരുന്നു.

പാര്‍ലമെന്റുകളും സംസ്ഥാന നിയമസഭകളും സമാന്തരമായി നിയമമാക്കുന്ന പട്ടികയാണ് യഥാര്‍ത്ഥത്തില്‍ കണ്‍കറന്റ് ലിസ്റ്റ്. ശബരിമല വിഷയം യഥാര്‍ത്ഥത്തില്‍ കണ്‍കറന്റ് ലിസ്റ്റിലുള്ള വിഷയമല്ല. ഇനി കണ്‍കറന്റ് ലിസ്റ്റിലുള്ള വിഷയമാണെങ്കില്‍ സംസ്ഥാനം ആവശ്യപ്പെടാതെതന്നെ കേന്ദ്രത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ നിയമതടസ്സമില്ല.