| Friday, 25th August 2017, 8:18 am

മലപ്പുറത്ത് താലിബാന്‍ കോടതി പ്രവര്‍ത്തിക്കുന്നു;വിപിന്റെ കൊലപാതകം സര്‍ക്കാര്‍ ഒത്താശയോടെ; ശോഭാ സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മലപ്പുറത്ത് താലിബാന്‍ കോടതി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ഇതിന്റെ ഉദാഹരണമാണ് ഇന്നലെ മലപ്പുറത്ത് നടന്ന കൊലപാതകം എന്നും അവര്‍ പറഞ്ഞു.

ഇന്നലെ മലപ്പുറം കൊടിഞ്ഞിയില്‍ വധിക്കപ്പെട്ട അര്‍ .എസ്.എസ് പ്രവര്‍ത്തകനും ഫൈസല്‍ വധകേസിലെ പ്രതിയുമായിരുന്ന വിപിന്റെ വീട് സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു ശോഭയുടെ പ്രതികരണം.

ബിപിന് ശിക്ഷ വിധിച്ചത് താലിബാന്‍ കോടതിയാണ്. മലപ്പുറം ജില്ലയില്‍ താലിബാന്‍ കോടതി പ്രവര്‍ത്തിക്കുന്നതിന്റെ ഉദാഹരണമാണ് ഈ കൊലപാതകമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. കേരളം ഭരിക്കുന്ന സര്‍ക്കാറിന്റെ ഒത്താശയോടെയാണ് കൊലപാതകം നടന്നതെന്നും അതിനാല്‍ കൊലപാതകികളെയും ഗൂഢാലോചനക്കാരെയും കണ്ടെത്താന്‍ എന്‍.ഐ.എ കേസ് അന്വേഷിക്കണമെന്നും ശോഭ അവശ്യപ്പെട്ടു.


Also read  കോടതി ശിക്ഷിച്ചാലും മുത്തലാഖ് തുടരും: ജംഇയത്തുല്‍ ഉലമ-ഇ-ഹിന്ദ് സെക്രട്ടറി


ഇന്നലെയാണ് കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതിയും ആര്‍.എസ്.എസ് പ്രവര്‍ത്തകനും തിരൂര്‍ സ്വദേശിയുമായ വിപിന്‍ കൊല്ലപ്പെട്ടത്. റോഡരികില്‍ വെട്ടേറ്റ നിലയില്‍ രാവിലെ വിപിനെ കണ്ടെത്തുകയായിരുന്നു.

ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരിലാണ് കൊടിഞ്ഞി സ്വദേശിയായ ഫൈസല്‍ കൊല്ലപ്പെടുന്നത്. ഹിന്ദുവായിരുന്ന ഫൈസല്‍ മതംമാറി മുസ്‌ലീമായതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഗള്‍ഫില്‍ വെച്ചായിരുന്നു ഫൈസല്‍ മതം മാറിയത്.

We use cookies to give you the best possible experience. Learn more