|

പാകിസ്ഥാന്റെ സെലക്ടര്‍റാവാന്‍ എനിക്ക് താത്പര്യമില്ല; ഷൊയ്ബ് മാലിക്

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തില്‍ 10 വിക്കറ്റിന്റെ വമ്പന്‍ തോല്‍വിയാണ് പാകിസ്ഥാന്‍ ഏറ്റുവാങ്ങിയത്. നിലവില്‍ റാവല്‍പിണ്ടിയില്‍ നടക്കാനിരിക്കുന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മഴകാരണം ഉപേക്ഷിക്കുകയും ചെയ്തിരിക്കുകയാണ്. ഏറെകാലമായി പാകിസ്ഥാന്‍ ടെസ്റ്റ് ക്രിക്കറ്റിലും മറ്റ് രണ്ട് ഫോര്‍മാറ്റിലും മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ഇപ്പോള്‍ മുന്‍ പാകിസ്ഥാന്‍ താരം ഷൊയ്ബ് മാലിക്ക് പാകിസ്ഥാനെക്കുറിച്ച് സംസാരിച്ച് വന്നിരിക്കുകയാണ്. ടെസ്റ്റ്- ഏകദിന ഫോര്‍മാറ്റില്‍ നിന്ന് ടി-20 ലീഗുകളില്‍ ഇപ്പോഴും സജീവമാണ്. 2024 ടി-20 ലോകകപ്പിന് മുമ്പ് പാകിസ്ഥാന്‍ തനിക്ക് ടി-20യിലെ സെലക്ടര്‍ റോള്‍ ഓഫര്‍ ചെയ്‌തെന്നും എന്നാല്‍ തനിക്ക് ആ സ്ഥാനം ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നുമാണ് താരം പറഞ്ഞത്.

ടി-20യില്‍ ഇപ്പോഴും താന്‍ സജീവമാണെന്നും നിലവില്‍ പാകിസ്ഥാന് വേണ്ടി കളിക്കുന്ന ആക്ടീവ് താരങ്ങള്‍ക്കൊപ്പം താന്‍ കളിക്കുന്നതിനാല്‍ താരങ്ങളെ തെരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടാണെന്നുമാണ് മാലിക് പറഞ്ഞത്.

‘2024 ലെ ടി-20 ലോകകപ്പിന് മുമ്പ് എനിക്ക് ഒരു സെലക്ടറുടെ റോള്‍ വാഗ്ദാനം ചെയ്തു, എന്നാല്‍ സജീവമായ ചില പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനാല്‍ ഞാന്‍ അത് വേണ്ടെന്ന് പറഞ്ഞു. ക്രിക്കറ്റ് താരമെന്ന നിലയില്‍ സജീവമായിരിക്കെ സെലക്ടറാകുന്നതില്‍ അര്‍ത്ഥമില്ല, എനിക്ക് കളിക്കാരെ തിരഞ്ഞെടുക്കാന്‍ കഴിയില്ല,’അദ്ദേഹം പറഞ്ഞു.

അതേ സമയം 2021 ഡിസംബറിന് ശേഷം പാകിസ്ഥാന്‍ ഒരു ഹോം ടെസ്റ്റ് പോലും ജയിച്ചിട്ടില്ല. സ്വന്തം തട്ടകത്തില്‍ തുടര്‍ച്ചയായി അഞ്ച് ടെസ്റ്റുകളിലും പാകിസ്ഥാന് വിജയിക്കാന്‍ സാധിക്കാത്തതിന് ഏറെ വിമര്‍ശനങ്ങള്‍ ടീം നേരിടേണ്ടി വന്നിരുന്നു. ന്യൂസിലാന്‍ഡിനും ഓസ്ട്രേലിയയ്ക്കുമെതിരായ കഴിഞ്ഞ മത്സരങ്ങള്‍ പാകിസ്ഥാന്‍ സമനിലയില്‍ പിരിയുകയായിരുന്നു.

Content Highlight: Shoaib Malik Is not interested in becoming Pakistan’s selector

Latest Stories

Video Stories