ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കുല്‍ന ടൈഗേഴ്‌സിന് തകര്‍പ്പന്‍ വിജയം. ഫോര്‍ച്ചൂണ്‍ ബാരിഷലിനെ എട്ട് വിക്കറ്റുകള്‍ക്കായിരുന്നു കുല്‍ന ടൈഗേഴ്‌സ് പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ നടന്ന വിചിത്രമായ സംഭവമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടുന്നത്. ഫോര്‍ച്ചൂണ്‍ ബാരിഷലിന്റെ പാകിസ്ഥാന്‍ താരം ഷോയിബ് മാലിക് ഒരു ഓവറില്‍ മൂന്ന് നോ ബോളുകള്‍ ആണ് എറിഞ്ഞത്. ആ ഓവറില്‍ 18 റണ്‍സാണ് ഷൊയിബ് മാലിക് വിട്ടുനല്‍കിയത്.
ഷേര്‍ ഇ ബംഗ്ല സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ടൈഗേഴ്സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാരിഷല്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്.
ബാരിഷല്‍ ബാറ്റിങ് നിരയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഷ്ഫിഖുര്‍ റഹിം 39 പന്തില്‍ 68 റണ്‍സും നായകന്‍ തമിം ഇക്ബാല്‍ മൂന്ന് പന്തില്‍ 40 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. കുല്‍നയുടെ ബൗളിങ്ങില്‍ മുഹമ്മദ് ഇമ്രാന്‍ രണ്ട് വിക്കറ്റ് നേടി മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കുൽന 18 ഓവറില്‍ എട്ടു വിക്കറ്റുകള്‍ ബാക്കിനില്‍ക്കാന്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ടൈഗേഴ്സ് ബാറ്റിങ്ങില്‍ നായകന്‍ അനാമുല്‍ ഹഖ് 44 പന്തില്‍ 63 റണ്‍സും എവിന്‍ ലെവിസ് 22 പന്തില്‍ 53 റണ്‍സും നേടി മികച്ച തുടക്കമാണ് ടീമിന് സമ്മാനിച്ചത്.
ഇവര്‍ക്ക് പുറമേ ആരിഫ് ഹുസൈന്‍ 36 പന്തില്‍ 41 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ ടൈഗേഴ്‌സ് എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
വിജയത്തോടെ രണ്ടു മത്സരങ്ങളില്‍ നിന്നും രണ്ടു വിജയവുമായി ഒന്നാം സ്ഥാനത്താണ് കുല്‍ന ടൈഗേഴ്സ്. അതേസമയം രണ്ടു മത്സരങ്ങളില്‍ നിന്നും ഒരു വിജയവും ഒരു തോല്‍വിയുമായി രണ്ടു പോയിന്റോടെ നാലാം സ്ഥാനത്താണ് ബാരിഷല്‍.
Content Highlight: Shoaib Malik bowled three no ball in a over.