ലാഹോര്‍: ലൈവ് ടി.വി ഷോയില്‍ അവതാരകന്‍ അപമാനിച്ചതിനെ തുടര്‍ന്ന് പരിപാടി ബഹിഷ്‌കരിച്ച് പാകിസ്ഥാന്‍ മുന്‍ താരം ഷോയ്ബ് അക്തര്‍. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പി.ടി.വി ചാനലിലെ ക്രിക്കറ്റ് അനുബന്ധ പരിപാടിയില്‍ പാനലിസ്റ്റായിരുന്നു അക്തര്‍.
ചര്‍ച്ചയ്ക്കിടെ പാക് താരങ്ങളായ ഷഹീന്‍ അഫ്രീദിയേയും ഹാരിസ് റൗഫിനേയും കണ്ടെത്തിയത് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ടീം ലാഹോര്‍ ക്വലാന്‍ഡേഴ്സാണെന്ന് അക്തര്‍ ചൂണ്ടിക്കാട്ടി.
ഇതിന് പിന്നാലെയാണ് അവതാരകന്‍, അക്തറിനെതിരെ തിരിഞ്ഞത്.
‘നിങ്ങള്‍ അല്‍പം പരുഷമായി പെരുമാറുന്നു. എനിക്ക് ഇത് പറയാന്‍ താല്‍പ്പര്യമില്ല, പക്ഷേ ഓവര്‍ സ്മാര്‍ട്ടാകാനാണ് ശ്രമമെങ്കില്‍ നിങ്ങള്‍ക്ക് പോകാം. ഞാന്‍ ഇത് തത്സമയമാണ് പറയുന്നത്” എന്നായിരുന്നു നിയാസിന്റെ വാക്കുകള്‍.
ഇതോടെ അക്തര്‍ ഇറങ്ങിപ്പോകുകയായിരുന്നു. ഇതോടൊപ്പം പി.ടി.വിയുടെ ക്രിക്കറ്റ് അനലിസ്റ്റ് സ്ഥാനവും അക്തര്‍ രാജിവെച്ചു.
പരിപാടിയില്‍ അക്തറിനൊപ്പം മുന്‍ താരങ്ങളായ ഡേവിഡ് ഗോവര്‍, വിവ് റിച്ചാര്‍ഡ്സ്, റാഷിദ് ലത്തീഫ്, ഉമര്‍ ഗുല്‍, അഖ്വിബ് ജാവേദ്, പാക് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സന മിര്‍ എന്നിവരെല്ലാം ഉണ്ടായിരുന്നു.