മുംബൈ: ലോട്ടറിയിലൂടെ ലഭിച്ച കോടികൾ വിലയുള്ള ഫ്ളാറ്റ് ശിവസേനാ പ്രവർത്തകൻ വേണ്ടെന്നുവച്ചു. വിനോദ് ശിർക്കെ എന്ന ശിവസേന പ്രവർത്തകനാണ് വാസ്തു പ്രശ്നങ്ങൾ ഉള്ളതിനെ തുടർന്ന് ഫ്ലാറ്റ് വേണ്ടെന്ന് വെയ്ക്കുന്നത്. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷനിലെ ശിവസേനയുടെ നേതാവാണ് ശിർക്കെ.
Also Read ബിന്ദു കൃഷ്ണയ്ക്കെതിരെ പോക്സോ കേസ്
ഡിസംബറിലാണ് മഹാരാഷ്ട്ര ഹൗസിംഗ് ആൻഡ് ഏരിയ ഡെവലപ്മെന്റ് അതോറിറ്റി (എം.എച്ച്.എ.ഡി.എ.) ലോട്ടറി നറുക്കെടുപ്പിൽ ഷിർക്കെ രണ്ട് ഫ്ലാറ്റുകൾ സ്വന്തമായി നേടുന്നത്. 4.99 കോടി രൂപ, 5.8 കോടി രൂപ എന്നിങ്ങനെ വിലയുള്ള രണ്ടു ഫ്ളാറ്റുകളാണ് ഇത്. ഇതിൽ ഏതെങ്കിലും ഒന്നു ഷിർക്കെയ്ക്കു തെരഞ്ഞെടുക്കാം. എം.എച്ച്.എ.ഡി.എ. ലോട്ടറി നറുക്കെടുപ്പിൽ വിറ്റുപോകുന്ന ഏറ്റവും വിലകൂടിയ ഫ്ളാറ്റുകളായിരുന്നു ഇവ.
Also Read വ്യാജവാര്ത്തകളുടെ പ്രചരണം നിയന്ത്രിക്കാനൊരുങ്ങി വാട്ട്സാപ്പ്
എന്നാൽ, വാസ്തു പ്രശ്നം ചൂണ്ടിക്കാണിച്ച് ഇതിൽ വിലകൂടിയ ഫ്ളാറ്റ് ഏറ്റെടുക്കാൻ ശിർക്കെ വിസമ്മതിക്കുകയായിരുന്നെന്നു ബി.എം.സി. പ്രതിനിധി അറിയിച്ചു. വാസ്തു ഉപദേശകന്റെ നിർദേശപ്രകാരമാണ് 5.8 കോടി രൂപ വിലമതിക്കുന്ന ഫ്ളാറ്റ് ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് ശിർക്കെ പറഞ്ഞു.
Also Read പാകിസ്ഥാൻ പതാക തെളിയിച്ച് ബുർജ്ജ് ഖലീഫ
മികച്ച രാഷ്ട്രീയ ഭാവിക്കും സാമൂഹ്യ ജീവിതത്തിനും ഫ്ളാറ്റിൽ ചില മാറ്റങ്ങൾ വരുത്തണമെന്ന് തന്റെ വാസ്തു ഉപദേശകൻ നിർദേശിച്ചു. എന്നാൽ വിലകൂടിയ ഫ്ളാറ്റിൽ ഇതിനു കഴിയില്ല. രണ്ടാം ഫ്ളാറ്റിൽ മാറ്റങ്ങൾക്ക് അനുവാദമുണ്ടായിരുന്നു. അതുകൊണ്ട് 4.99 കോടി വിലമതിക്കുന്ന ഫ്ളാറ്റ് തെരഞ്ഞെടുക്കാൻ താൻ തീരുമാനിക്കുകയായിരുന്നെന്ന് ഷിർക്കെ പറഞ്ഞു.