| Friday, 20th July 2018, 7:44 am

അവിശ്വാസപ്രമേയം; എം.പിമാര്‍ക്ക് നല്‍കിയ വിപ്പ് പിന്‍വലിച്ച് ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ പ്രതിപക്ഷം സമര്‍പ്പിച്ച അവിശ്വാസപ്രമേയം ഇന്ന് പരിഗണിക്കാനിരിക്കെ പാര്‍ട്ടി എം.പിമാര്‍ക്ക് നല്‍കിയ വിപ്പ് ശിവസേന പിന്‍വലിച്ചെന്ന് റിപ്പോര്‍ട്ട്. വിപ്പ് നല്‍കിയത് അബദ്ധമായെന്നും അത് തിരിച്ചുവിളിക്കയാണെന്നും ശിവസേന നേതാവിനെ ഉദ്ധരിച്ച് ന്യൂസ് 18.കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ആദ്യമായാണ് അവിശ്വാസപ്രമേയം നേരിടുന്നത്. ബി.ജെ.പിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിലും ശിവസേനയുടെ നിലപാട് നിര്‍ണായകമാണ്. ഇന്നലെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, ശിവസേന തലവന്‍ ഉദ്ധവ് താക്കറെയെ ഫോണില്‍ വിളിച്ച് പിന്തുണ തേടിയിരുന്നു. പിന്തുണയ്ക്കാമെന്ന് താക്കറെ പറഞ്ഞിരുന്നെങ്കിലും അവിശ്വാസപ്രമേയത്തില്‍ എന്ത് നിലപാട് എടുക്കണമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ലെന്ന് ശിവസേന എം.പിമാര്‍ പറയുന്നു.

ALSO READ: തദ്ദേശ സ്ഥാപനങ്ങളില്‍ എസ്.ഡി.പി.ഐ പിന്തുണയോടെ ജയിച്ചവര്‍ രാജിവെക്കണമെന്ന് സി.പി.ഐ.എം നിര്‍ദേശം

“എല്ലാ എം.പിമാരും ദല്‍ഹിയില്‍ തന്നെ ഉണ്ടാകണമെന്നാണ് പാര്‍ട്ടിയില്‍ നിന്നുള്ള നിര്‍ദ്ദേശം. അവിശ്വാസപ്രമേയത്തില്‍ സ്വീകരിക്കേണ്ട് നിലപാട് ഉദ്ധവ് ജി ഇന്ന് രാവിലെ എം.പിമാരെ അറിയിക്കും.” താക്കറെയുടെ വിശ്വസ്തനായ ഹര്‍ഷല്‍ പ്രധാന്‍ പറഞ്ഞു.

നേരത്തെ ബി.ജെ.ഡി, പ്രതിപക്ഷത്തിന് പിന്തുണ അറിയിച്ചിരുന്നു. കാവേരി വിഷയത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന എ.ഐ.എ.ഡി.എം.കെ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more