| Sunday, 3rd November 2019, 1:25 pm

മഹാരാഷ്ട്രയില്‍ എന്‍.സി.പിയോടും കോണ്‍ഗ്രസിനോടും ചേര്‍ന്ന് ചിലപ്പോള്‍ സര്‍ക്കാരുണ്ടാക്കിയേക്കുമെന്ന് ശിവസേന; ബി.ജെ.പിക്ക് കനത്ത താക്കീത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കാന്‍ ബി.ജെ.പി തയ്യാറായില്ലെങ്കില്‍ എന്‍.സി.പിയോടും കോണ്‍ഗ്രസിനോടും ചേര്‍ന്ന് ചിലപ്പോള്‍ സര്‍ക്കാരുണ്ടാക്കിയേക്കുമെന്ന് ശിവസേന. മുഖപത്രമായ സാമ്‌നയിലൂടെയിലാണ് ശിവസേന നിലപാട് വ്യക്തമാക്കിയത്.

ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം തേടുമെന്നും ശിവസേന പറഞ്ഞു. ണ്ടാമത്തെ വലിയ കക്ഷി എന്ന നിലയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സേന അവസരം ചോദിക്കും.എന്‍.സി.പിയുടെയും കണ്‍ഗ്രസിന്റെയും മറ്റുള്ളവരുടേയും സഹായമുണ്ടെങ്കില്‍ ഞങ്ങളുടെ സംഖ്യ 170 കടക്കുമെന്നും ശിവസേന പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശിവസേനയുമായി സഖ്യമുണ്ടാക്കിയിരുന്നില്ലെങ്കില്‍ ബി.ജെ.പിക്ക് 105 സീറ്റിനപ്പുറത്തേക്ക് കിട്ടില്ലായിരുന്നുവെന്നും ശിവസേന പറഞ്ഞു. ശിവസേന നേതാവ് സഞ്ജയ് റാവത്ത് എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാറിനെ കണ്ടിരുന്നു. ഇത് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

15 സ്വതന്ത്ര എം.എല്‍.എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ബി.ജെ.പി നേതാവ് ഫഡ്‌നാവിസ് അവകാശപ്പെടുന്നത്. എന്നാല്‍ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള അവരുടെ നീക്കം പാളുകയായിരുന്നു. രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രിസ്ഥാനം പങ്കുവെയ്ക്കാതെ സര്‍ക്കാരുണ്ടാക്കാന്‍ കൂടെ നില്‍ക്കില്ലെന്നാണ് സേനാ നിലപാട്.

We use cookies to give you the best possible experience. Learn more