മുംബൈ: ലക്ഷദ്വീപ് നടപ്പാക്കുന്ന ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രതിഷേധം ഉയരുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം തീരുമാനങ്ങളെടുക്കാനെന്നും എം.പി സഞ്ജയ് റാവത്ത് പറഞ്ഞു.
ലക്ഷദ്വീപില്‍ ബീഫ് നിരോധനം നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഗോവയിലും ബി.ജെ.പി ഭരിക്കുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും നിരോധനം നടപ്പാക്കാത്തതെന്നും സഞ്ജയ് റാവത്ത് ചോദിച്ചു.
നിയമം എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കണം. ലക്ഷദ്വീപില്‍ ബീഫ് നിരോധിച്ചിരിക്കുന്നു. എന്നാല്‍ കേരളത്തില്‍ നിരോധനമില്ല, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിരോധനമില്ല, ലക്ഷദ്വീപില്‍ മാത്രം നിരോധനം വരുമ്പോള്‍ ജനങ്ങള്‍ക്ക് ഒരുപാട് സംശയങ്ങള്‍ ഉയരും. അഡ്മിനിസ്‌ട്രേറ്റര്‍ ഒരു രാഷ്ട്രീയക്കാരാനായാലും ഉദ്യോഗസ്ഥനായാലും കരുതലോടെ തീരുമാനമെടുത്തില്ലെങ്കില്‍ പ്രതിഷേധമുണ്ടാകും,’ സഞ്ജയ് റാവത്ത് പറഞ്ഞു.
വികസനത്തിന്റെ പേര് പറഞ്ഞ് മറ്റു അജന്‍ഡകള്‍ നടപ്പാക്കുന്നതിനെതിരെയാണ് ലക്ഷദ്വീപ് നിവാസികള്‍ പ്രതിഷേധമുയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ശിവസേന മുഖപത്രമായ സാമ്‌നയിലും ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുന്ന നടപടികള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറി
Content Highlight: Shivsena’s Sanjay Raut against Central govt. in Lakshadweep issue