| Sunday, 20th October 2019, 5:10 pm

'പ്രതിപക്ഷം ശക്തമല്ലെങ്കില്‍ മോദിയെയും അമിത്ഷായെയും പങ്കെടുപ്പിച്ച് ഇത്രയധികം റാലിയെന്തിന്?; ഫഡ്‌നാവിസിന്റെ ചോദ്യത്തിന് മറുപടിയുമായി ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-ശിവസേന സഖ്യത്തിന് വെല്ലുവിളിയായി പ്രതിപക്ഷം രംഗത്തില്ല എന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ശിവസേന. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളെ പങ്കെടുപ്പിച്ച് ഇത്രയുമധികം റാലികള്‍ സംഘടിപ്പിച്ചത് പിന്നെന്തു കൊണ്ടാണ് എന്നാണ് ശിവസേനയുടെ ചോദ്യം.

ശിവസേന മുഖപത്രം സാമ്‌നയിലെ ശിവസേന രാജ്യസഭ എം.പി സഞ്ജയ് റാവത്തിന്റെ കോളത്തിലൂടെയാണ് ശിവസേനയുടെ പ്രതികരണം. വരും വര്‍ഷങ്ങളില്‍ ആദിത്യ താക്കറേ സംസ്ഥാനത്തെ രാഷ്ട്രീയ ബലാബലം മാറ്റിയെഴുതുമെന്നും സഞ്ജയ് റാവത്ത് പറയുന്നു.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറയുന്നു തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ എവിടെയും പ്രതിപക്ഷം ഉണ്ടായിരുന്നില്ലെന്ന്. അപ്പോള്‍ ഒരു ചോദ്യം ഉടലെടുക്കുന്നു, മോദിയെ പങ്കെടുപ്പിച്ച് 10 റാലി, അമിത്ഷായെ പങ്കെടുപ്പിച്ച് 30 റാലി, ഫഡ്‌നാവിസ് തന്നെ പങ്കെടുത്ത 100ലധികം റാലികള്‍ ഇവയൊക്കെ എന്തിനായിരുന്നു എന്ന്- സഞ്ജയ് റാവത്ത് ചോദിക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സമാനമായ ചോദ്യം തന്നെയാണ് എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാറും ചോദിച്ചത്. പ്രതിപക്ഷം ശക്തമല്ലെങ്കില്‍ എന്തിനാണ് ഇത്രയുമധികം റാലികള്‍ എന്നായിരുന്നു പവാറും ചോദിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more