മുംബൈ: തേജസ്വി യാദവ് ബീഹാര്‍ മുഖ്യമന്ത്രിയായാല്‍ അത്ഭുതപ്പെടാനില്ലെന്ന് ശിവസേനാ നേതാവും എം.പിയുമായ സഞ്ജയ് റാവത്ത്. ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് കഴിഞ്ഞതിന് പിന്നാലെയാണ് സഞ്ജയ് റാവത്തിന്റെ പ്രതികരണം.
‘കുടുംബാംഗങ്ങളെല്ലാം ജയിലിലായ, എപ്പോഴും സി.ബി.ഐയും ഇന്‍ക്ം ടാക്‌സ് വകുപ്പും പിന്നാലെയുള്ള, ആരുടെയും പിന്തുണയില്ലാതെ ഒരു യുവാവ് ബീഹാര്‍ പോലൊരു സംസ്ഥാനത്ത് നിന്ന് എല്ലാവരെയും വെല്ലുവിളിക്കുകയാണ്. ഭൂരിപക്ഷം വോട്ടും നേടി തേജസ്വി യാദവ് ബീഹാറിന്റെ മുഖ്യമന്ത്രിയായാലും ഞാന്‍ അത്ഭുതപ്പെടില്ല,’ സഞ്ജയ് റാവത്ത് പറഞ്ഞു.
ബീഹാറില്‍ എന്താണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എന്നാലും തെരഞ്ഞെടുപ്പ് സുതാര്യമായി നടക്കുമെന്നാണ് ആളുകള്‍ വിചാരിക്കുന്നതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.