മുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്കാകും, അത് അച്ഛന് കൊടുത്ത വാക്കാണ്; സീറ്റ് ധാരണയിലെത്തും മുന്‍പെ അവകാശവാദവുമായി ഉദ്ധവ് താക്കറെ
Maharashtra Election
മുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്കാകും, അത് അച്ഛന് കൊടുത്ത വാക്കാണ്; സീറ്റ് ധാരണയിലെത്തും മുന്‍പെ അവകാശവാദവുമായി ഉദ്ധവ് താക്കറെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th September 2019, 11:40 am

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സീറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശമുന്നയിച്ച് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ബാന്ദ്രയില്‍ ശിവസേന കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘അമിത് ഷായും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായുമുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചില സീറ്റുകളെ സംബന്ധിച്ച് തര്‍ക്കങ്ങളുണ്ട്. അത് പരിഹരിക്കും. പാര്‍ട്ടി സ്ഥാപക നേതാവ് ബാല്‍ താക്കറെയുടെ സ്വപ്‌നം ശിവസേനയില്‍ നിന്ന് മുഖ്യമന്ത്രിയുണ്ടാവുക എന്നായിരുന്നു.’

ബാല്‍ താക്കാറെയുടെ അവസാന നാളുകളില്‍ അത്തരമൊരു ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്നും അത് താന്‍ പൂര്‍ത്തീകരിക്കുമെന്ന് വാക്ക് നല്‍കിയതാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയിലെ സീറ്റ് ധാരണയില്‍ ഇന്ന് തീരുമാനമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സീറ്റുകള്‍ സംബന്ധിച്ച് ശിവസേനയും ബി.ജെ.പിയും സംയുക്തമായി വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

2014 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും ശിവസേനയും അവസാന ഘട്ടത്തിലാണ് സഖ്യം അവസാനിപ്പിച്ച് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്.
288 സീറ്റില്‍ 122 സീറ്റ് ബി.ജെ.പി നേടിയിരുന്നു. ശിവസേന 63 സീറ്റും. പിന്നീട് ഇരുപാര്‍ട്ടികളും ധാരണയിലെത്തുകയായിരുന്നു.

WATCH THIS VIDEO: