| Thursday, 26th July 2018, 4:43 pm

'ചലോ വാരാണസി, ചലോ അയോധ്യ'; രാമക്ഷേത്ര നിര്‍മ്മാണം ലക്ഷ്യമിട്ട് അയോധ്യ സന്ദര്‍ശിക്കാന്‍ ഉദ്ധവ് താക്കറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ അയോധ്യ സന്ദര്‍ശിക്കും. താക്കറെയുടെ ജന്മദിനത്തിലാണ് പാര്‍ട്ടിയുടെ പ്രഖ്യാപനം.

നേരത്തെ വാരാണസിയില്‍ പോയി ഗംഗാ പൂജ നടത്തണമെന്ന് താക്കറെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചലോ വാരാണസി, ചലോ അയോധ്യ മുദ്രാവാക്യമുയര്‍ത്തി അയോധ്യയിലെത്താന്‍ പാര്‍ട്ടി തീരുമാനിച്ചത്.

” 25 വര്‍ഷമായിട്ടും രാമക്ഷേത്രം നിര്‍മ്മിക്കാനായിട്ടില്ല. ഉദ്ധവ് ജീ അയോധ്യയും വാരാണസിയും സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നുണ്ട്. അയോധ്യയില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ഞങ്ങള്‍ പരിശോധിക്കും.” സഞ്ജയ് റാവത്ത് പറഞ്ഞു.

ALSO READ: രണ്ട് ഇന്ത്യാക്കാര്‍ക്ക് മാഗ്‌സസെ അവാര്‍ഡ്: വിജയികളെപ്പറ്റി അറിയേണ്ടതേല്ലാം

2019 പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ഹൈന്ദവ വോട്ടുകളെ ലക്ഷ്യമിട്ടാണ് ശിവസേനയുടെ നീക്കം. ബി.ജെ.പി സഖ്യത്തില്‍ അടുത്ത തവണ മത്സരിക്കില്ല എന്നുറപ്പിച്ച സാഹചര്യത്തിലാണ് ശിവസേന ഇത്തരമൊരു നിലപാടിലേക്ക് പോകുന്നതെന്നാണ് സൂചന.

നേരത്തെ ബി.ജെ.പി മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ ആശയം തങ്ങളുടേതല്ലെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more