| Friday, 30th June 2017, 8:12 pm

എയര്‍ ഇന്ത്യയെ വില്‍ക്കുമ്പോലെ നാളെ സര്‍ക്കാര്‍ കശ്മീരിനെയും വില്‍ക്കുമോ; മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സാമ്പത്തിക ബാധ്യതയുടെ പേരില്‍ എയര്‍ ഇന്ത്യയെ വില്‍ക്കാനൊരുങ്ങുന്ന മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് ശിവസേന രംഗത്ത്. ബാധ്യതയുടെ പേരില്‍ എയര്‍ ഇന്ത്യയെ വില്‍ക്കുന്ന കേന്ദ്രം സുരക്ഷാച്ചിലവുകള്‍ മുന്‍നിര്‍ത്തി കശ്മീരിനെയും വില്‍ക്കുമോയെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ ചോദിച്ചു.


Also read: ‘മുസ്‌ലിം പെണ്‍കുട്ടികളെയെല്ലാം റേപ് ചെയ്ത് അവര്‍ക്ക് കുട്ടികളെ ഉണ്ടാക്കണം’; ബലാത്സംഗത്തിന് ആഹ്വാനം ചെയ്ത് മലയാളി


“കടം 50,000 കോടി കവിഞ്ഞതിനാല്‍ എയര്‍ ഇന്ത്യയെ വില്‍ക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. നാളെ കശ്മീരിന്റെ സുരക്ഷയ്ക്കായി കൂടുതല്‍ ചിലവഴിക്കാന്‍ കഴിയില്ലെന്ന കാരണം പറഞ്ഞ് കശ്മീരിനെയും വില്‍ക്കുമോ” ഉദ്ധവ് താക്കറെ ചോദിക്കുന്നു.

“രാജ്യത്തിന്റെ അഭിമാനത്തിന്റെയും അഭിവൃദ്ധിയുടെയും ചിഹ്നമാണ് എയര്‍ ഇന്ത്യ. അത് വില്‍ക്കാനുള്ള തീരുമാനം കോണ്‍ഗ്രസ്സിന്റേതാണെങ്കില്‍ ബി.ജെ.പി ആ തീരുമാനത്തെ എതിര്‍ക്കേണ്ടതായിരുന്നു. ദേശീയ പൊതുഗതാഗത സംവിധാനം നടത്താന്‍ കഴിവില്ലാത്ത ബി.ജെ.പി എങ്ങനെയാണ് ഒരു രാജ്യത്തെ നയിക്കുക” എന്നും എയര്‍ ഇന്ത്യയുടെ ആസ്ഥാനം മുംബൈയില്‍ നിന്ന് ദല്‍ഹിയിലേക്ക് മാറ്റിയതാണ് അതിന്റെ തകര്‍ച്ചയ്ക്ക് കാരണണെന്നും ഉദ്ധവ് താക്കറെ ആരോപിച്ചു.


Dont miss കായംകുളത്ത് രണ്ടര വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; കോഴിക്കോട്ട് എഴാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍


മുമ്പ് എയര്‍ഇന്ത്യയുടെ ഓഹരി വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം സ്വകാര്യ സംരംഭകരെ പ്രീതിപ്പെടുത്താനാണെന്നും
തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ഈ നീക്കമെന്നും കോണ്‍ഗ്രസ്സ് ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more